ഇടുക്കി: കഴിഞ്ഞ നാല് ദിവസത്തിനിടെ 20 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. എട്ട് രാജ്യങ്ങളില്‍ നിന്നായി 14 പുരുഷന്‍മാരും 6 സ്ത്രീകളുമാണ് തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 14 പേരെ വീടുകളിലും മൂന്ന് പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും മൂന്ന് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
തമിഴ്‌നാട് തേനി സ്വദേശിയായ ഒരാളെ അതിര്‍ത്തിയിലെത്തിച്ച് തമിഴ്‌നാട് അധികൃതര്‍ക്ക് കൈമാറി. നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ- 9, ഇടുക്കി- 2, ഉടുമ്പന്‍ചോല – 2, പീരുമേട്- 2. ഇതുകൂടാതെ മീനച്ചില്‍, കര്‍ത്തികപ്പള്ളി, കോതമംഗലം, മൂവാറ്റുപുഴ, തേനി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരും ഇടുക്കിയിലേക്കാണെത്തിയത്.
മസ്‌ക്കറ്റില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. ഇതില്‍ രണ്ട് പേരെ വീട്ടിലും ഒരാളെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
ഷാര്‍ജയില്‍ നിന്ന് രണ്ട് സ്ത്രീകളാണെത്തിയത്. ഇതില്‍ ഒരാളെ വീട്ടിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.
ദുബായില്‍ നിന്ന് രണ്ട് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമടക്കം അഞ്ച് പേരാണെത്തിയത്. ഇതില്‍ മൂന്ന് പേരെ വീടുകളിലും ഒരാളെ കൂട്ടാറിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. സൗദി അറേബ്യയില്‍ നിന്ന് അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ആറ് പേരാണെത്തിയത്. ഇതില്‍ രണ്ട് പേരെ ബന്ധുക്കളുടെ വീടുകളിലും നാല് പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
ജിദ്ദയില്‍ നിന്നെത്തിയ പുരുഷനെ വീട്ടില്‍ നീരീക്ഷണത്തിലാക്കി. അബുദാബിയില്‍ നിന്നെത്തിയ തേനി സ്വദേശിയായ പുരുഷനെ തമിഴ്‌നാട് അധികൃതര്‍ക്ക് കൈമാറി. ഇദ്ദേഹത്തേയും സ്വന്തം വീട്ടിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മാള്‍ട്ടയില്‍ നിന്നെത്തിയ പുരുഷനെ നെടുങ്കണ്ടത്തെ കെയര്‍ സെന്ററിലാക്കി.
















