ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് കടല്‍ത്തിരയില്‍പ്പെട്ട് 3 മുക്കുവ യുവാക്കള്‍ മരിച്ച സംഭവത്തില്‍ അനാസ്ഥ കാണിച്ച തീരദേശ പോലീസ് സ്റ്റേഷന് അടച്ചു പൂട്ടണമെന്നും അല്ലാത്തപക്ഷം കടലിന്റെ മക്കള്‍ സ്റ്റേഷന് കയ്യേറുമെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്. ജില്ലയില്‍ മൂന്ന് മന്ത്രിമാരുണ്ടായിട്ടും മരിച്ച യുവാക്കളുടെ വീട്ടില്‍ തിരിഞ്ഞ് നോക്കാതിരുന്നത് സംഘടിത മതവിഭാഗമല്ലാത്തത് കൊണ്ടാണ്.
മരിച്ച യുവാക്കളുടെ ആശ്രിതര്‍ക്ക് തക്കതായ സാമ്പത്തീക സഹായവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ബി.ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. മരിച്ച യുവാക്കളുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനൂകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ബ്ലാങ്ങാട് ബീച്ച് പാറന് പടയില്‍ കടല്‍ തിരയിലകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ജില്ലയില്‍ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും ഒരാളും സ്ഥലം സന്ദര്‍ശിക്കാത്തത് അപലപനീയമാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും നാഗേഷ് ചോദിച്ചു. ബ്ലാങ്ങാട് കടപ്പുറം ദുരന്തത്തില്‍ അനാസ്ഥ കാണിച്ച തീരദേശ പോലീസ്റ്റേഷന് അടച്ചു പുട്ടണമെന്നാവശ്യപ്പെട്ട് ചാവക്കാട് താലൂക്കാഫീസിന് മുന്നില്‍ ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: