Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാലിയേക്കര ടോള്‍പ്ലാസയില്‍ പകല്‍ക്കൊള്ള; നിരക്ക് കുറക്കണമെന്ന ചട്ടം ലംഘിച്ച് തട്ടിപ്പ്, മുടക്കു മുതല്‍ തിരിച്ചു കിട്ടിയിട്ടും പിരിവ്

മണ്ണുത്തി-ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ചെലവായത് 721.17 കോടി രൂപയാണ്. എന്നാല്‍ 2020 മെയ് വരെ ടോളായി 800.31 കോടി രൂപ കമ്പനി പിരിച്ചെടുത്തിട്ടുണ്ട്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 03:21 pm IST
in Thrissur
തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ജനങ്ങളെ കൊള്ളയടിച്ച് കരാര്‍ കമ്പനി കോടികള്‍ കൊയ്യുന്നു. ടോള്‍ പിരിവിന്റെ കാലാവധി ഇനിയും 10 വര്‍ഷം കൂടി ബാക്കി നില്‍ക്കേ കമ്പനിക്ക് ഇതിനകം മുടക്കു മുതലിനേക്കാള്‍ അധികം തിരിച്ചുകിട്ടി. ദേശീയപാത നിര്‍മ്മാണത്തിനായി ചെലവഴിച്ച തുകയും ലാഭവും ജനങ്ങളില്‍ നിന്നു പിരിച്ചെടുത്തിട്ടും ടോള്‍ നിരക്കുകളില്‍ കുറവു വരുത്താതെ കമ്പനി അധികൃതര്‍ വന്‍തട്ടിപ്പ് തുടരുകയാണ്.

 നിര്‍മാണ ചെലവിനേക്കാള്‍ 80 കോടിയിലധികം രൂപ കമ്പനി ഇതിനകം പിരിച്ചെടുത്തു കഴിഞ്ഞു. കരാര്‍ പ്രകാരം ഇനിയും എട്ട് വര്‍ഷം കൂടി കമ്പനിക്ക് ടോള്‍ പിരിക്കാന്‍ അനുമതിയുണ്ട്. നിലവിലെ രീതിയില്‍ ടോള്‍ പിരിവ് തുടര്‍ന്നാല്‍ 1,200 കോടിയോളം രൂപ കമ്പനിക്ക് ഇനിയും പിരിച്ചെടുക്കാനാകും. മണ്ണുത്തി-ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ചെലവായത് 721.17 കോടി രൂപയാണ്. എന്നാല്‍ 2020 മെയ് വരെ ടോളായി 800.31 കോടി രൂപ കമ്പനി പിരിച്ചെടുത്തിട്ടുണ്ട്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. എട്ട് വര്‍ഷത്തിനിടെ ഇതുവഴി 12 കോടി വാഹനങ്ങളാണ് ടോള്‍ കൊടുത്ത് കടന്നുപോയതെന്നാണ് കണക്കുകള്‍. നിര്‍മ്മാണ ചെലവിന്റെ 97 ശതമാനത്തോളം കിട്ടിയിട്ടും ടോള്‍ പിരിവ് 2028 വരെ തുടരുകയാണെങ്കില്‍ ചെലവിന്റെ പത്തിരട്ടി വരെ കരാര്‍ കമ്പനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. 

ദേശീയപാതയുടെ നിര്‍മാണ ചെലവിന് ആനുപാതികമായി ടോള്‍ പിരിവ് ലഭിച്ചാല്‍ ടോള്‍ ഫീസില്‍ കുറവ് വരുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതുവരെ ഈ ചട്ടം പ്രാവര്‍ത്തികമാക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. പൊതുഫണ്ട് ആണെങ്കില്‍ മൂലധനം ലഭിച്ചു കഴിഞ്ഞാല്‍ ടോള്‍ നിരക്ക് കുറയ്‌ക്കാന്‍ നിയമപ്രകാരം കമ്പനി ബാധ്യസ്ഥരാണ്. തൃശൂര്‍-അങ്കമാലി-ഇടപ്പള്ളി ദേശീയപാത നിര്‍മ്മാണം ബിഒടി അടിസ്ഥാനത്തിലാണെങ്കിലും ഇതില്‍ അങ്കമാലി-ഇടപ്പിള്ളി ഭാഗം ഒഎംടി രീതിയിലാണ്. 25.3 കി.മീ. ദൂരമുള്ള നാലുവരിപാത നിര്‍മ്മിച്ചത് ദേശീയപാത വകുപ്പാണ്. നടത്തിപ്പും അറ്റകുറ്റപ്പണിയും മാത്രമാണ് കരാര്‍ കമ്പനി ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ ഇത്രയും ദൂരത്തെ ടോള്‍ 40 ശതമാനമായി ചുരുക്കണമെന്നാണ് ചട്ടം. പതിനേഴര രൂപ ടോള്‍ കുറയ്‌ക്കാന്‍ ചട്ടപ്രകാരം കഴിയുമെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

ടോള്‍ തുടങ്ങിയ കാലത്ത് ദിവസേന 10,000 വാഹനങ്ങളായിരുന്നു ദേശീയപാതയിലൂടെ കടന്നു പോയിരുന്നത്. എന്നാലിപ്പോള്‍ 40,000ഓളം വാഹനങ്ങള്‍. പ്രതിദിന വരുമാനം 36 ലക്ഷം രൂപ. 721.21 കോടി മുടക്കി നിര്‍മിച്ച റോഡിനായി നിര്‍ദ്ദേശിച്ച കാലാവധി വരെ ടോള്‍ പിരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് കമ്പനി ഈടാക്കുക ഏകദേശം 2,000 കോടിയോളം രൂപയാണ്. 2028 ജൂണ്‍ 21 വരെയാണ് കമ്പനിക്ക് ടോള്‍ പിരിവിന് അനുമതിയുള്ളത്. ടോള്‍ കമ്പനിക്ക് മുടക്കു മുതലിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചുകിട്ടിയ സ്ഥിതിക്ക് കരാര്‍ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം. തീരുമാനം ഉടനെ ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊതുപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Tags: ടോള്‍pigeon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈനിക താവളത്തില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി

Palakkad

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിവ്; ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി

Palakkad

പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിവ്; പ്രതിഷേധം ശക്തമാക്കി ജനകീയവേദി

India

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മരണം കുറച്ചു, കോപ്ടറുകളും ഇറക്കി

India

ഫാസ്ടാഗ് വഴിയുള്ള പ്രതിദിന ടോള്‍ പിരിവില്‍ റെക്കോര്‍ഡ് വരവ്; ഒറ്റ ദിവസം നേടിയത് 193 കോടി രൂപ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.