തിരുവനന്തപുരം: ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ അധീനതയിലുള്ളതുമായ നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ മഹാദേവ ക്ഷേത്ര ഭൂമി ഏറ്റെടുക്കുത്തതുമായുള്ള തര്‍ക്കമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചത്.
ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ക്ഷേത്രഭൂമിയും അനുബന്ധ ഭൂമികളും ഏറ്റെടുക്കാന്‍ എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്നും ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നതോടെയാണ് യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വര്‍ഷങ്ങളായി ഹിന്ദു വിശ്വാസികള്‍ ആരാധന നടത്തി വരുന്ന നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ മഹാദേവ ക്ഷേത്രം തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കം ഇപ്പോള്‍ നടക്കുന്നതെന്ന് ഭക്തര്‍ പറയുന്നു. ഇന്നത്തെ നടപടിയിലൂടെ ക്ഷേത്രവിശ്വാസികളോടുള്ള കടുത്ത അവഗണനയും ക്ഷേത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള സര്‍ക്കാര്‍ പോലിസ് അവിശുദ്ധ കൂട്ടുകെട്ട് നീക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
1993-ല്‍ സത്യാനന്ദ സരസ്വതി സ്വാമിയുടെ പേരില്‍ കുത്തകപ്പാട്ട വ്യവസ്ഥയില്‍ കരം ഒടുക്കി വന്നിരുന്ന കള്ളിക്കാട് വില്ലേജില്‍ തെക്കേ താന്നിമൂട് ബംഗ്ലാവില്‍ വേലായുധന് പിള്ളയുടെ മക്കളായ ദാമോദരന്‍ പിള്ള തുടങ്ങിയവരില്‍നിന്നും വിലയാധാരമായി വാങ്ങിയ ഭൂമിയിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. ഇവിടെയാണ് വികസനത്തിന്റെ മറപറ്റി ചിക്കാഗോ ഇന്റര്‍നാഷണല്‍ കമ്പനി 400 കോടിയുടെ കുടിവെള്ള പദ്ധതിയുടെ പേരില്‍ ക്ഷേത്രവും ക്ഷേത്രഭൂമിയും സര്‍ക്കാര്‍ കൈയടക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: