ന്യൂദല്‍ഹി: ആഷാഢ പൂര്‍ണിമ ദിനമായ നാളെ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബുദ്ധമത കോണ്‍ഫെഡറേഷന്‍ (ഐബിസി) ധര്‍മ്മ ചക്ര ദിനമായി ആഘോഷിക്കും. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിനം ധര്‍മ്മ ചക്ര പ്രവര്‍ത്തന ദിനമായാണ് ആഘോഷിക്കുന്നത്. ബുദ്ധമത വിശ്വാസികളും ഹിന്ദുക്കളും തങ്ങളുടെ ഗുരുക്കളോടുള്ള ബഹുമാനം അടയാളപ്പെടുത്തുന്ന ഗുരുപൂര്‍ണിമ ദിനമായും ഈ ദിവസം ആചരിക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ നിന്ന് ധര്‍മ്മ ചക്ര ദിനം ഉദ്ഘാടനം ചെയ്യും. ബുദ്ധന് പഠിപ്പിച്ച സമാധാനവും നീതിയും അഷ്ട പാതയമെല്ലാം ഉള്‍കൊള്ളിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോയിലൂടെ പ്രസംഗം നടത്തും. ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരികമന്ത്രി പ്രഹ്ലാദ് പട്ടേല്‍, ന്യൂനപക്ഷകാര്യ സഹമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ പ്രസംഗിക്കും. മംഗോളിയയില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയില്‍ തയ്യാറാക്കിയ വിലപ്പെട്ട ബുദ്ധിസ്റ്റു കയ്യെഴുത്തുപ്രതി മംഗോളിയ പ്രസിഡന്റിന്റെ പ്രത്യേക പ്രസംഗം വായിക്കപ്പെട്ടതിനു ശേഷം രാഷ്ട്രപതിക്ക് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: