തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. നന്ദാവനം എ.ആര് ക്യാമ്പിലെ പോലീസുകാരനാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ വ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് പ്രാദമിക റിപ്പോര്‍ട്ട്. ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസുകാരനു രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നഗരത്തിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗംബാധിച്ചവരുടെയും ഉറവിടം കണ്ടെത്താനകാതത്തിനെ തുടര്‍ന്ന് നഗര വാസികളില്‍ ആശങ്ക വര്‍ധിക്കുകാണ്.
സംസ്ഥാനത്തെ കണ്ടൈന്‍മെന്റ് സോണുകളും വര്‍ധിപ്പിച്ച. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17 (വഴുതൂര്‍), ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (തലയല്‍) തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂന്തുറ(വാര്‍ഡ് 66), വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍ (വാര്‍ഡ് 82), പാളയം വാര്‍ഡിലെ (വാര്‍ഡ് 27) പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ പ്രദേശം എന്നിവയാണ് ജില്ല കള്ക്ടര് കണ്ടൈന്‍മെന്റ് സോണുകളാക്കിയത്. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ കണ്ടെയിന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: