Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുകാലില്ലെങ്കിലും ഇലത്താളത്തെ പ്രണയിച്ച് ഗോപി

23-ാമത്തെ വയസില്‍ കരിങ്കല്ലുമായി വന്ന ലോറി ജീവിതതാളം തെറ്റിച്ചു. ലോറിയിലേക്കു കയറുന്നതിനിടെ കൈവഴുതി താഴെ വീണ് ഗോപിയുടെ ഇടതുകാലില്‍ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മുട്ടിനുതാഴെ മുറിക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Jul 3, 2020, 02:05 pm IST
in Kerala

കൊടകര: ഇടതുകാലില്ലെങ്കിലും ഇടനെഞ്ചില്‍ നിന്നുയരുന്ന ഹൃദയമിടിപ്പിന് ഇലത്താളത്തിന്റെ നാദം. ആശാനും അരങ്ങേറ്റവുമില്ലാത്ത ഇലത്താളവുമായി വാദ്യവേദികളില്‍ പതിറ്റാണ്ടുകളോളം പങ്കെടുത്ത നന്തിപുലം കൊറ്റായില്‍ ഗോപി  എന്ന 58 വയസുകാരന് പൂരവും പൂരപ്പറമ്പും ഓര്‍മയിലെത്തുമ്പോള്‍ കണ്ണുനനയും.

നന്തിപുലം കൊറ്റായില്‍ പാറുക്കുട്ടിയമ്മയുടേയും കാരയില്‍ കൊച്ചുഗോവിന്ദന്‍ നായരുടേയും മകനായ ഗോപി ആറാം ക്ലാസ്സു വരെയാണ് വിദ്യാഭ്യാസം നേടിയത്. പിന്നെ നന്തിപുലം കിഴക്കേ കുമരഞ്ചിറ, പയ്യൂര്‍ക്കാവ് ദേവീക്ഷേത്രങ്ങളിലെ പാനപ്പറ യോഗങ്ങളില്‍ കുത്തുവിളക്കുകാരനായും കുറ്റിക്കാരനായും പങ്കെടുത്തു. മേളം കണ്ടും കേട്ടും ഇലത്താളം വശമാക്കി. പിന്നീട് ഇലത്താളക്കാരനായാണ് യാത്ര. 12 വയസ്സുള്ളപ്പോള്‍ പയ്യൂര്‍ക്കാവ് ക്ഷേത്രത്തിലാണ് ആദ്യമായി പൂരത്തിന് കൊട്ടുന്നത്. പോറോത്ത് കുട്ടപ്പന്‍മാരാര്‍, രാമമാരാര്‍, ഗോപാലമാരാര്‍, കൃഷ്ണന്‍കുട്ടിമാരാര്‍ എന്നിവരോടൊത്ത് അനവധി പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഗോപിയുടെ താളമുണ്ടായിരുന്നു. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറമേളത്തില്‍ വ്യാഴവട്ടക്കാലം പങ്കെടുത്തു. ആറാട്ടുപ്പുഴയില ദേവസംഗമം, ഊരകം, പെരുവനം, തൃപ്രയാര്‍, ഇടക്കുന്നി, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, നെന്മാറ തുടങ്ങി മേളപ്രധാന വേദികളിലെല്ലാം ഗോപിയെത്തി. അന്ന് ഉത്സവ സീസണ്‍ പിന്നിട്ടാല്‍ ചുമട്ടുതൊഴിലാളിയായി. നിര്‍മാണസാമഗ്രികളുമായെത്തുന്ന വാഹനങ്ങളിലെ കയറ്റിറക്കു ജോലിയിലും ഗോപി സജീവമായിരുന്നു.  

23-ാമത്തെ വയസില്‍ കരിങ്കല്ലുമായി വന്ന ലോറി ജീവിതതാളം തെറ്റിച്ചു. ലോറിയിലേക്കു കയറുന്നതിനിടെ കൈവഴുതി താഴെ വീണ് ഗോപിയുടെ ഇടതുകാലില്‍ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മുട്ടിനുതാഴെ മുറിക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല. ജീവിതം വഴിമുട്ടുമെന്നതിനാല്‍ ഊന്നുവടിയും കുത്തിപ്പിടിച്ച് രണ്ട് വര്‍ഷത്തോളം സമീപത്ത് കൊപ്ര കുത്താന്‍ പോയി.  തോല്‍ക്കാത്ത മനസിന്റെ മോഹങ്ങള്‍ക്കു ചിറകു വച്ച പോലെ കൃത്രിമക്കാലുമൂന്നി ഇലത്താളവുമായി വീണ്ടും പത്തുവര്‍ഷം ഗോപി  വാദ്യവേദികളിലെത്തി. എന്നാല്‍ ദുര്‍വിധി പിന്തുടര്‍ന്നു. എളിയിലെ എല്ലുതേയ്‌മാനത്തെത്തുടര്‍ന്ന് വലതുകാലും തളര്‍ന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതോടെ ഗോപിക്ക് തീരെ നടക്കാനാവാതെയായി. നിരാശനാകാതെ ജില്ലാപഞ്ചായത്തില്‍ നിന്ന് ലഭിച്ച മുച്ചക്രവണ്ടിയുമായി ഗ്രാമവീഥികളില്‍ ലോട്ടറി വില്‍പ്പനക്കാരനായി. 100 ടിക്കറ്റെടുത്ത് വില്‍പ്പന നടത്തിയാല്‍ പെട്രോള്‍ ചെലവ് കഴിഞ്ഞ് 350 രൂപ ദിവസം കിട്ടിയിരുന്നു. കൊറോണയുടെ രൂപത്തിലെത്തിയ ദുരിതം അതുമില്ലാതാക്കി. ജീവിതത്തില്‍ കഷ്ടതയുടെ പൊടിപിടിച്ചു നീറുമ്പോഴും ഇലത്താളത്തിലെ പൊടിതുടച്ചു മിനുക്കാന്‍ ഗോപി മറക്കാറില്ല. ഓരോ പൂരവും ഗോപിക്ക് പ്രതീക്ഷകളുടെ നാളെയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇലത്താളവാദനത്തില്‍ തനിക്ക് ഇനിയുമൊരു ബാല്യമുണ്ടെന്നു വിശ്വസിക്കാനാണ് ഗോപിക്കിഷ്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.