ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ അപ്രതീക്ഷിതമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെ രാജ്യസുരക്ഷയില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം ദല്‍ഹിയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്ന മന്ത്രിതല സമിതിയുടെ യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യമന്ത്രി നിര്‍മല സീതരാമന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതി, സൈനികവിന്യാസം, ചൈനയുടെ അതിക്രമം എന്നിവ ചര്‍ച്ചയാകും. അതിര്‍ത്തിയില്‍ നിന്നു സൈനിക പിന്മാറ്റം സൈനികതല ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഗല്‍വാന്‍ താഴ് വരയിലെ സംഘര്‍ഷത്തിനു ശേഷം ചൈനയുടെ ഭാഗത്തു നിന്നു കാര്യമായ പ്രകോപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍, സൈനികവിന്യാസം കൂട്ടിയതിനാല്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്.
ഇനിയും പ്രകോപനമുണ്ടാവുകയോ കൈയേറ്റ ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടാവുകയോ ചെയ്താല്‍ അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ലഡാക്ക് ഉള്‍പ്പെടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അതീവ കഠിനമായ മഞ്ഞുവീഴ്ചയാണ്. ഈ സമയത്ത് ഇരുഭാഗത്തുമുള്ള പട്ടാളക്കാര്‍ പട്രോളിങ് ഉള്‍പ്പെടെ സൈനികമായ നടപടികള്‍ നടത്താറില്ല. എന്നാല്‍, ഈ സമയത്ത് ചൈനീസ് പട്ടാളത്തില്‍ നിന്നു പ്രകോപനപരമായ കൈയേറ്റം ഉള്‍പ്പെടെ ഉണ്ടാകില്ല എന്ന ഉറപ്പ് രാജ്യത്തിന് അനിവര്യമാണ്. അതിനാല്‍ സമവായ ചര്‍ച്ച അല്ലെങ്കില്‍ സൈനിക നടപടി എന്നതിലൂടെ സെപ്റ്റംബറിനു മുന്‍പ് അതിര്‍ത്തി തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമമാണ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: