ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു. പഴയ അല്‍ബദര്‍ ഭീകരരുമായും അവരുടെ നേതാക്കളുമായും പാക്കിസ്ഥാന്റെ സഹകരണത്തോടെ ചൈന ചര്‍ച്ചകളാരംഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ ബദറിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടാണ് ചൈനീസ് നീക്കം. ചൈനീസ് പാക് ഉദ്യോഗസ്ഥര്‍ ഇതിനകം പലകുറി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞുവെന്നാണ് ഐബി റിപ്പോര്‍ട്ട്.
പിഒകെയില്‍ ചൈനീസ് വിമാനം
ചൈന-ഇന്ത്യ തര്‍ക്കം രൂക്ഷമായിരിക്കെ പാക് അധിനിവേശ കശ്മീരില്‍ ചൈനീസ് വിമാനം ഇറക്കിയതും ഇന്ത്യക്കെതിരായ നീക്കമാണ്. അവിടുത്തെ സ്കര്‍ദു എയര്‍ബേസില്‍, യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വിമാനമാണ് ഇറങ്ങിയത്. ഇതിനടുത്താണ് ലഡാക്ക്. വേണ്ടി വന്നാല്‍ പാക് വിമാനത്താവളം തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് ചൈനയുടെ ഐഎല്‍ 78 ടാങ്കര്‍ വിമാനം ഇവിടെയിറക്കിയത്.
നിലപാട് കടുപ്പിച്ച് ഇന്ത്യ
ചൈനയുമായുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ചൊവ്വാഴ്ച സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച 12 മണിക്കൂറാണ് നീണ്ടത്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചര്‍ച്ച ചൊവ്വാഴ്ച രാത്രി 11നാണ് അവസാനിച്ചത്. ചുഷൂലില്‍ നടന്ന ചര്‍ച്ചയിലും ഇന്ത്യ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ജൂണ്‍ ആറിനും 22നും നടന്ന ചര്‍ച്ചകളിലുണ്ടായ തീരുമാനം ചൈനീസ് കരസേന പാലിച്ചേ മതിയാകൂയെന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.
അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം
പിന്മാറാതെ സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായ ശേഷം നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയായിരുന്നു ഇത്. കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം
ഘട്ടം ഘട്ടമായി പിന്മാറിയേ കഴിയൂ. പതിനാലാം കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് മേജര്‍ ജനറല്‍ ലിയു ലിന്നിനെ അറിയിച്ചു. അതിര്‍ത്തിയില്‍, ഏപ്രില്‍ ആദ്യം ഉണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങിപ്പോകണം. അദ്ദേഹം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: