കരിന്തളം: സിപിഎമ്മിന്റ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ പി.കരുണാകരന്റെ സഹോദരന് പഞ്ചായത്തംഗമായ വാര്‍ഡില്‍ ഒറ്റമുറി കൂരയ്ക്കുള്ളില്‍ ദുരിതം പേറി ഒരു കുടുംബം. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പാറക്കോല്‍ വിധവയും രോഗിയുമായ ജാനകി (70)യും ഇളയമകന് ജയനും ഭാര്യയും പെണ്മക്കളായ നന്ദന (പത്താം ക്ലാസ്) നയന (ഏഴാം ക്ലാസ്) 4 സെന്റ് സ്ഥലത്ത് ഒറ്റമുറി കൂരയ്ക്കുള്ളില്‍ വര്‍ഷങ്ങളായി കഴിയുകയാണ്. മകന് ജയന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയും അടുത്തുള്ള ക്ഷേത്രത്തിലെ സ്ഥാനികനുമാണ്.
ജാനകിക്ക് അസുഖം കാരണം ജോലിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളില്‍ കഴിയുന്ന പെണ്മക്കളെ കാണുമ്പോള്‍ ജയന് ആധിയാണ്. അടച്ചുറപ്പുള്ളൊരു വീടു വേണമെന്ന ജയന്റെ മോഹം സാമ്പത്തികമായി പിന്നാക്കം കാരണം സ്വപ്നമായി അവശേഷിക്കുകയാണ്. പഞ്ചായത്തില്‍ നിന്ന് ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
സിപിഎം നേതാവായ പി.കരുണാകരന്റെ സഹോദരനാണ് ഈ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കൂടിയായ വാര്‍ഡ് മെമ്പര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് മതാവ് ജാനകി പറയുന്നു. വീടിന് വേണ്ടി ആദ്യം അപേക്ഷ നല്കിയപ്പോള് പഞ്ചായത്ത് അധികൃതര്‍ പരിഗണിച്ചെങ്കിലും പിന്നീട് തള്ളപ്പെടുകയായിരുന്നു. ബാഹ്യസമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. വീട്ടിന് വേണ്ടി അപേക്ഷ കൊടുത്ത് മടുത്തിരിക്കുകയാണെന്ന് ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: