നീലേശ്വരം: ചൈനീസ് ആക്രമണത്തിനെതിരെ ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം നീലേശ്വരം ബസ്റ്റാന്റ് പരിസരത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറര്‍ ടി.രാധാകൃഷ്ണന്, കമ്മറ്റി അംഗങ്ങളായ രാജന് മാസ്റ്റര്‍, ഗോപാലകൃഷ്ണന് മാസ്റ്റര്‍, രാജന് ചായ്യോം, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മോഹനന്, വൈസ് പ്രസിഡന്റ് വിജയന് പാണ്ടിക്കോട്, സെക്രട്ടറി വി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് ജയരാജന്, ജനറല്‍ സെക്രട്ടറി സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: