ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് ഘട്ടംഘട്ടമായി മാത്രമേ ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കൂ. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഇന്ത്യ-ചൈന സൈനിക കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ സൈനിക പിന്മാറ്റം സംബന്ധിച്ച ജൂണ്‍ ആറിലെ തീരുമാനം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചെങ്കിലും ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. ഇരുരാജ്യങ്ങളിലും അതിര്‍ത്തിയിലെ സൈനിക വിന്യാസം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
അതിര്‍ത്തിയിലെ സൈനിക തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി വെള്ളിയാഴ്ച ലഡാക്കില്‍ സന്ദര്‍ശനം നടത്തും. ചൈനീസ് അതിര്‍ത്തിയിലെ സൈനിക പോസ്റ്റിലും രാജ്നാഥ്സിങ്ങിന്റെ സന്ദര്‍ശനമുണ്ടാവും. കരസേനാ മേധാവി ജനറല്‍ എം.എം നര്‍വണെയും ഒപ്പം ലഡാക്കിലേക്ക് പോകും.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ ഇന്ത്യ 30,000 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: