ഉദുമ: ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഭാരതത്തിലെ ധീര സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കീഴൂരില്‍ അനുശോചന സദസ്സ് നടത്തി. ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് ചാത്തങ്കൈ അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ കമ്മറ്റി അംഗം ബി.ശ്രീനിവാസന്, എം.ഭാസ്കരന്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജി.രാജന് പുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ഗോപാലകൃഷ്ണന് സ്വാഗതവും രാമകൃഷ്ണന് അച്ചേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: