കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കൃത്യമായി ശുചീകരണം നടത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതത് സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ ഉത്തരവാദികളായിരിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ്.
കോവിഡ് മൂലം ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും പൂജാദികര്‍മങ്ങള്‍ മുടക്കം കൂടാതെ നടത്താന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭക്തര്‍ എത്തുന്നില്ലെന്ന കാരണത്താല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്ന പരാതി വ്യാപകമായതോടെയാണ് ഉത്തരവിറങ്ങിയത്. ക്ഷേത്രാന്തരീക്ഷത്തിന്റെ പരിശുദ്ധിയും ചൈതന്യവും നഷ്ടപ്പെടുത്തുന്നതിന് ഇത് ഇടയാക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ബന്ധപ്പെട്ട അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ക്കിടക വാവ് പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ലെങ്കിലും തിലഹോമം, പിതൃപൂജ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: