തിരുവനന്തപുരം: മാപ്പിള ലഹളക്കാരെ വെള്ളപൂശാന്‍ മലബാറിലെ ഹിന്ദുസമൂഹത്തെ ആക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസ്. മലബാര്‍ മാനുവല്‍ എന്ന പരിപാടിയിലൂടെയാണ് ഏഷ്യാനെറ്റ് മാപ്പിള ലഹളക്കാരെ മഹത്വവല്‍ക്കരിച്ചത്. കലാപകാരികള്‍ ക്രൂരമായി കൊന്നൊടുക്കിയ ഹിന്ദുക്കള്‍ എല്ലാം ഒറ്റുകാരായിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ ചരിത്രം ചമച്ചത്. രാഷ്‌ട്രപിതാവായ ഗാന്ധിയും ഭരണഘടന ശില്‍പിയായ അംബേദ്ക്കറും രേഖപ്പെടുത്തിയ തെളിവുകള്‍ തള്ളിയാണ് മതഭ്രാന്തനായ വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഏഷ്യാനെറ്റ് ന്യൂസിന്റെ മലബാര്‍ റീജണല്‍ തലവനായ ഷാജഹാന്‍ വെള്ളപൂശിയെടുത്തത്.
നിരന്തരം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് മൗദൂദികള്‍ക്കും മതതീവ്രവാദികള്‍ക്കും വേണ്ടിയാണ് മലബാറിലെ ഹിന്ദുക്കളെ അപമാനിച്ച് രംഗത്തുവന്നത്.മാപ്പിള ലഹള വര്‍ഗീയ ലഹളയായിരുന്നുവെന്ന തെളിവുകള്‍ അടക്കം പുറത്തുവന്നിരുന്നു. ഗാന്ധിജിയും അംബേദ്ക്കറും ആനിബസന്റും കുമാരനാശാനും അടക്കം മാപ്പിള ലഹളക്കിടെ നടന്ന ഹിന്ദുകൂട്ടക്കൊലയെ പറ്റിയെഴുതിയ എല്ലാ രേഖകളും മറച്ചുവെച്ചാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്തകള്‍ ചമച്ചത്.
ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരും ഏറാന്‍മൂളികളുമാണ്. അവരാണ് കലാപത്തില്‍ കൊല്ലപ്പെട്ടെതെന്ന് വ്യാജ പ്രചരണവും ചാനല്‍ നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ തലവെട്ടി തുവ്വൂര്‍ കിണറ്റിലിട്ട മാപ്പിള ലഹളക്കാരുടെ ക്രൂര പീഡനങ്ങളെ വെള്ളപൂശിയെടുക്കുകയാണ് ചാനല്‍ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിരന്തരം വ്യാജവാര്‍ത്തകളും രാജ്യവിരുദ്ധ പ്രചരണം എഷ്യാനെറ്റ് ന്യൂസ് നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം കാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാന്റേതാക്കിയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ് അവതരിപ്പിക്കുന്ന ‘കഥ നുണക്കഥ’ എന്ന പരിപാടിയിലാണ് ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ചാനല്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
നേരത്തെ ദല്‍ഹി കലാപം പക്ഷം പിടിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് ഏഷ്യാനെറ്റിന് വിലക്ക് നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേഷണം ചെയ്തത്. ഇതിനു ശേഷം ദുബായ്‌ക്കെതിരെയും ഏഷ്യാനെറ്റ് ന്യൂസ് സംഘം വ്യാജവാര്‍ത്ത പടച്ചു വിട്ടിരുന്നു. തുടര്‍ന്ന് ക്യാമറമാന്‍ ഉള്‍പ്പെടെയുള്ളവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: