കുഴല്‍മന്ദം: പറളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പറളി പഞ്ചായത്തില്‍ ആറു ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. പറളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. 144 ആളുകളാണ് ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്.
കഴിഞ്ഞ 27നാണ് പറളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകക്ക് കൊറോണ സ്ഥിരീകരിച്ചത്. സ്രവം പരിശോധനക്ക് കൊടുത്ത ശേഷവും ആരോഗ്യപ്രവര്‍ത്തക കുഞ്ഞുങ്ങളുടെ കുത്തിവെപ്പിലും, വിവിധ ഫീല്‍ഡ് വര്‍ക്കുകളിലും ഉള്‍പ്പെടെ പങ്കെടുത്തതിനാല്‍ 144 ആളുകള്‍ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു.
ഒന്നാം സമ്പര്‍ക്ക പട്ടികയില്‍ 55 പേരും രണ്ടാം റാങ്ക് പട്ടികയില്‍ 89 പേരുമാണുള്ളത്. തുടര്‍ന്ന് പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമായതിനാലാണ് സര്‍വകക്ഷി യോഗത്തില്‍ ആറു ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
രാവിലെ 7 മുതല്‍ 11 വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം, ബാങ്കുകള്‍ രണ്ടുമണിവരെയെ പ്രവര്‍ത്തിക്കു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്
തേനൂര്‍ – കോങ്ങാട് റോഡ്, ചെക്ക്പോസ്റ്റ്, അഞ്ചാം മൈല്‍ – കൂത്തുപറമ്പ് റോഡ്, ഓടന്നൂര്‍ റോഡ്, എന്നിവ ഭാഗികമായി തുറക്കാനും മറ്റെല്ലാ റോഡുകളും അടക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: