Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രോഗമുക്തര്‍ കൂടുന്നു; ഒപ്പം ആത്മവിശ്വാസവും

ഈ മഹാമാരിയെ ചെറുത്തു തോല്‍പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രമായി പരിശ്രമിക്കുമ്പോള്‍ ശുഭ പ്രതീക്ഷ തന്നെയാണ് ജനത്തിനുണ്ടാവേണ്ടതും. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും ദിവസേനയുള്ള കൊറോണ പരിശോധനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും എല്ലാം നമ്മുടെ പോരാട്ടം ശരിയായ വഴിക്കുതന്നെ എന്നതിന്റെ സൂചനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 03:00 am IST
inEditorial

കൊറോണ മഹാമാരിയെ തുടര്‍ന്ന് അടിമുടി ആടിയുലഞ്ഞ് നില്‍ക്കുകയാണ് ലോകരാഷ്‌ട്രങ്ങള്‍. അടിപതറിപ്പോയ രാജ്യങ്ങള്‍ക്ക് മുന്നില്‍ കൊറോണ പോരാട്ടത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മാതൃക സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. രോഗ വ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍ ലോക്ഡൗണ്‍ പോലുള്ള കടുത്ത തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാധിച്ചു. രോഗബാധിതരുടെ എണ്ണം കൂടുന്നത് ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താനും കഴിഞ്ഞു. രാജ്യത്ത് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എങ്കിലും, രോഗമുക്തി നേടുന്നവരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നുവെന്നതു ശുഭസൂചകം.

രാജ്യത്ത് കൊറോണ മുക്തരായവര്‍ ചികിത്സയിലുള്ളവരേക്കാള്‍ ഒരു ലക്ഷത്തിലേറെയായി എന്നത് ആശ്വാസം പകരുന്നതിനൊപ്പം പ്രതീക്ഷയും നല്‍കുന്നു. 3,21,641 പേര്‍ രോഗമുക്തി നേടിയെന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക്. ചികില്‍സയിലുള്ളത് 2,10,635 പേരാണ.്  58.60 ശതമാനമാണ് രോഗമുക്തി നിരക്ക്.

മഹാരാഷ്‌ട്ര, ദല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. മഹാരാഷ്‌ട്രയില്‍ ആകെ രോഗികളുടെ എണ്ണം 1.64 ലക്ഷമായി. മുംബൈയില്‍ മാത്രം 75,000 പിന്നിട്ടു. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ നിഴലിലാണ്  മഹാരാഷ്‌ട്ര. കൊറോണമൂലം കൂടുതല്‍ ആളുകള്‍ മരണത്തിന് കീഴടങ്ങിയതും മഹാരാഷ്‌ട്രയിലാണ്. ദല്‍ഹിയില്‍ 83,077 ഉം, തമിഴ്‌നാട്ടില്‍ 82,275, ഗുജറാത്തില്‍ 31,397 ഉം രോഗബാധിതരാണുള്ളത്. ഈ കണക്കുകള്‍ ആശങ്കയുളവാക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് സാധ്യമായതെല്ലാം അതാത് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ചെയ്യുന്നുമുണ്ട്. രോഗബാധിതരാകുന്നവരെ മരണമുഖത്ത് നിന്നു രക്ഷിക്കുന്നതിനോടൊപ്പം തന്നെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നതിന്റെ തീവ്രത കുറയ്‌ക്കുന്നതിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കര്‍മ്മപദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതെല്ലാം ഫലപ്രദമായി നടത്തുന്നതിന് ജനങ്ങളുടെ സഹകരണമാണ് അത്യന്താപേക്ഷിതം. അവിടെ പാളിച്ച സംഭവിച്ചാല്‍ പ്രയത്‌നങ്ങളെല്ലാം വിഫലമാകും. കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതും സമൂഹ വ്യാപന സാധ്യത സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയാത്തതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ഇവിടേയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു എന്നതുതന്നെയാണ് പ്രത്യാശ നല്‍കുന്നത്.

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഒരു കോടി പിന്നിടുകയും മരണസംഖ്യ അഞ്ച് ലക്ഷം കടക്കുകയും ചെയ്തു. ആശങ്ക അത്രവേഗം ഒഴിയില്ല എന്നുതന്നെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിലും രോഗികളുടെ എണ്ണം ഉയരും എന്നതിലും സംശയമില്ല. ഈ സാഹചര്യത്തില്‍ ഭയപ്പെട്ടതുകൊണ്ടോ, ഒന്നും സംഭവിക്കില്ല എന്ന് ചിന്തിക്കുന്നതുകൊണ്ടോ കാര്യമില്ല. ഭയവും ഭയമില്ലായ്‌മയും ഒരുപോലെ അപകടം ചെയ്യും. ജാഗ്രതയാണ് അനിവാര്യം. വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാനം. ഇതൊന്നും വകവയ്‌ക്കാതെ പെരുമാറുന്നവരാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. ഈ മഹാമാരിയെ ചെറുത്തു തോല്‍പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രമായി പരിശ്രമിക്കുമ്പോള്‍ ശുഭ പ്രതീക്ഷ തന്നെയാണ് ജനത്തിനുണ്ടാവേണ്ടതും. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും ദിവസേനയുള്ള കൊറോണ പരിശോധനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും എല്ലാം നമ്മുടെ പോരാട്ടം ശരിയായ വഴിക്കുതന്നെ എന്നതിന്റെ സൂചനയാണ്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കൊറോണ പ്രതിരോധം എന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. അപ്പോഴും പ്രതീക്ഷയുടെ പ്രകാശമാണ് ഓരോ ദിവസവും പ്രകടമാകുന്നത്. കൊറോണ മുക്തരുടെ എണ്ണം ഉയരുന്നു എന്നതുതന്നെ രാജ്യത്തെ സംബന്ധിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തിക്ക് ആക്കം കൂട്ടും എന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

Varadyam

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

പുതിയ വാര്‍ത്തകള്‍

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.