കൊട്ടിയം: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി നടപ്പാക്കിവരുന്ന ‘വനപര്‍വ്വം’ പരിസ്ഥിതി സംരക്ഷണവും കാര്‍ഷികസമൃദ്ധിയും പദ്ധതിയുടെ ഭാഗമായി തപസ്യ മയ്യനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ വയ്ക്കുകയും വിതരണവും ചെയ്യുകയും ക്ഷീരകര്‍ഷകനായ വിശ്വനാഥനെ ആദരിക്കുകയും ചെയ്തു. തപസ്യ ജില്ലാ ഉപാധ്യക്ഷനും മയ്യനാട് യൂണിറ്റ് പ്രസിഡന്റും ആയ ശ്രീകുമാരന്‍നായര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ്. പ്രസിഡന്റ് ജ്യോതിഷ് കുമാര്‍, പി. അനില്‍, ആര്യശ്രീകുമാര്, രക്ഷാധികാരി അനില്‍കുമാര്‍, ജില്ലാ സഹ സംഘടനാസെക്രട്ടറി കെ.സി. സാലു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: