നെടുമങ്ങാട്: കരിപ്പൂര്‍ മുഖവൂര്‍ ആദിത്യഭവനില്‍ അജിതകുമാരിയുടെ മകള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആദിത്യയ്ക്ക് പഠനത്തിനായി ടിവി നല്കി ബിജെപി. ബിജെപി സംസ്ഥാന ട്രഷറര്‍ ജെ. ആര്. പദ്മകുമാര്‍ മുന്‍കൈയെടുത്താണ് പഠന സൗകര്യമൊരുക്കിയത്. പദ്മകുമാര്‍ ആദിത്യയുടെ വീട്ടിലെത്തി ടിവി കൈമാറി.
വീട്ടുവേല ചെയ്ത് നിത്യവൃത്തിക്ക് വക കണ്ടത്തുന്ന അജിതകുമാരിക്ക് മകളുടെ പഠനത്തിന് വക കണ്ടെത്താന്‍ കഴിയുന്നില്ലെന്ന സ്ഥിതി മനസിലാക്കിയ വാര്‍ഡ് കൗണ്‍സിലര്‍ സംഗീതരാജ്, ജെ.ആര്. പദ്മകുമാറിനോട് ധരിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ആദിത്യയുടെ വീട്ടില്‍ നേരിട്ടെത്തി ടിവി നല്‍കിയത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഉദയകുമാര്‍, സംസ്ഥാന സമിതി അംഗം പൂവത്തൂര്‍ ജയന്, ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക് പ്രമുഖ് രാജേഷ്, ബിജെപി ഏര്യാ പ്രസിഡന്റ് ഹരിപ്രസാദ്, ജനറല്‍ സെക്രട്ടറി ഹരികുമാര്‍, കൗണ്‍സിലര്‍മാരായ സംഗീതരാജ്, സുമയ്യ മനോജ്, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശാലിനി, ശശികുമാര്‍. പത്മകുമാര്‍, വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: