Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂപ്പേഴ്സ് കമ്പനിയുമായി മുഖ്യമന്ത്രി മകള്‍ക്ക് ബന്ധം; ഇ-മൊബിലിറ്റി പദ്ധതി കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; വീണ തൈക്കണ്ടി വീണ്ടും പ്രതിക്കൂട്ടില്‍

കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് പിണറായിയുടെ മകള്‍ വീണ തൈക്കണ്ടി ഡയറക്ടറായ എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബല്‍റാം എംഎല്‍എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 10:43 pm IST
inKerala

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടറുമായി മുഖ്യമന്ത്രി മകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം.  കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് പിണറായിയുടെ മകള്‍ വീണ തൈക്കണ്ടി ഡയറക്ടറായ  എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബല്‍റാം എംഎല്‍എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.  

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്‌ക്ക് ബാലകുമാര്‍ എക്സാലോജിക് സൊല്യൂഷന്റെ കണ്‍സള്‍ട്ടന്റാണെന്നും ബല്‍റാം ആരോപിച്ചു. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് ‘ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ’ എന്ന അടിക്കുറിപ്പില്‍ ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.  

കേരളത്തില്‍ 4500 കോടി മുടക്കി ആരംഭിക്കാന്‍ പോകുന്ന ഇലക്ട്രിക് ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതിലും അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്‌ക്ക് നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപിച്ചത്. . ലണ്ടന്‍ ആസ്ഥാനമായ  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്‍സി ആക്കിയത് ടെന്റര്‍വിളിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണെന്നും. കണ്‍സള്‍ട്ടന്‍സി കരര്‍ നല്‍കിയത്  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്  സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി)  രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണെന്നും രമേശ് ആരോപിച്ചിരുന്നു.  ഇ- മൊബിലിറ്റി പദ്ധതികൂടാതെ  കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി, കെ.ഫോണ്‍ പദ്ധതി തുടങ്ങിയവയ്‌ക്കും കണ്‍സള്‍ട്ടന്‍സി ഏജന്‍സി  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനായിരുന്നു.

സത്യം കുഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്‌കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറെന്ന്  ചെന്നിത്തല പറഞ്ഞു. ഈ  ആരോപണങ്ങളെ തുടര്‍ന്ന്  സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി)  അന്വേഷണം നടത്തുകയും 2018 മാര്‍ച്ച് 31 ന് രണ്ടു വര്‍ഷത്തേക്ക്  കമ്പനിയെ നിരോധിച്ചു. കമ്പനിക്കെതിരെ ഒമ്പതോളം   കേസുകള്‍ നിലിവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെബിയുടെ നിരോധനം  നിലനില്‍കെയാണ്  2019 ആഗസ്ത് 17 ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തില്‍ കമ്പനിയെ നിശ്ചയിച്ചത്. 2019 നവംബര്‍ ഏഴിന് ഉത്തരവും ഇറക്കി.  

ഇ- മൊബിലിറ്റി പദ്ധതികൂടാതെ  കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി, കെ.ഫോണ്‍ പദ്ധതി തുടങ്ങിയവയ്‌ക്കും കണ്‍സള്‍ട്ടന്‍സി ഏജന്‍സി  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നല്‍കിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട, ഇരുപതാം ലാക്കമ്മീഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസുമായ ജസ്റ്റീസ് എ.പി.ഷായ അധ്യക്ഷനും പ്രശാന്ത് ഭൂഷണടക്കമുളളവര്‍ അംഗങ്ങളുമായ വിസില്‍  ബ്‌ളോവേഴ്‌സ് ഫോറം കമ്പനിക്ക് കരാര്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട്   മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. ഒരു വിദേശ കമ്പനി വഴി 500  കോടി രൂപ ഇന്ത്യയില്‍ അനധികൃതമായി  നിക്ഷേപിച്ചു എന്നും ഇതില്‍ 41 കോടി  രൂപയുടെ ബിനാമി ഇടപാടുകള്‍  ഉള്‍പ്പെടുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന  വിവരങ്ങളാണ് ഈ കത്തില്‍ ഉണ്ടായിരുന്നത്്. ഇത്രയും ആരോപണങ്ങള്‍ നേരിടുന്ന കമ്പനിക്ക് സെക്രട്ടേറിയേറ്റ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

Tags: Pinarayi Vijayanഫെയ്സ്ബുക്ക്അഴിമതിഎംഎല്എVeena Thayikkandiyilഇ-മൊബിലിറ്റി പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.