തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ വൈസ്ചാന്സലറാവുന്നത് തടയാന്‍ മതതീവ്രവാദികളും തീവ്രമുസ്ലീം സംഘടനകളും. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സിലറായി ഡോ.സി.എ.ജയപ്രകാശ് എത്തുന്നത് തടയാന്‍ സര്‍ക്കാരില്‍ വരെ മതതീവ്രവാദികള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. മലബാറില്‍ നിന്നുള്ള ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്. ഹിന്ദുവിനെ കാലിക്കറ്റ് സര്‍വകലാശാല വിസി ആക്കില്ലെന്ന നിലപാടിലാണ് തീവ്രമുസ്ലീം സംഘടനകള്‍.
മുപ്പത് വര്‍ഷത്തിലേറെ പരിചയവും എല്ലാ അക്കാഡമിക് യോഗ്യതകളും ഡോ.സി.എ.ജയപ്രകാശിനുണ്ട്. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റാണ് നിലവില്‍ അദേഹം. എന്നാല്‍, ജയപ്രകാശ് ഹൈന്ദവനായതിനാല് മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയില്‍ വിസി ആക്കരിതെന്ന നിലപാടാണ് മതതീവ്രവാദികള്‍ എടുത്തിരിക്കുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് തീവ്രനിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് അനുകൂലമാണ് സിപിഎമ്മും മുസ്ലീം ലീഗും കോണ്‍ഗ്രസും.
നിലവില്‍ ഏഴുമാസമായി വൈസ്ചാന്സലറില്ലാതെയാണ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മലയാളം സര്‍വകലാശാല വി.സിക്കാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. യു.ജി.സി പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധികളും വ്യത്യസ്ത ലിസ്റ്റുകളാണ് വിസി നിയമനത്തിന് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇതില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഫയല്‍ മാറ്റിവച്ചിരിക്കുകയാണ്. അതിനിടെയാണ് ഭീഷണിയുമായി മതതീവ്രവാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: