തിരുവനന്തപുരം: ചൈനീസ് സേനയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് സമീപത്തെ യുദ്ധസ്മാരകമായ വീരസ്മൃതിയില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി കെ. ആന്‍സലന്‍ എംഎല്‍എ പുഷ്പചക്രം അര്‍പ്പിച്ചു.
ഫ്രാന് നടത്തിയ അനുസ്മരണ പരിപാടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വീരസ്മൃതിയില്‍ ചെരാത് തെളിയിച്ചും പുഷ്പാര്‍ച്ചന നടത്തിയുമാണ് ഫ്രാന് പ്രണാമമര്‍പ്പിച്ചത്. ഫ്രാന് പ്രസിഡന്റ് എന്‍.ആര്.സി. നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കുളത്തൂര്‍ സുകുമാരന്‍ നായര്‍, എം. രവീന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: