കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കുടുംബശ്രീ സ്ഥാപിക്കുന്ന കഫേ കോര്‍ണറുകളില്‍ ആദ്യത്തേത്ത് നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. കൊറോണക്കാലത്തും വിമാനത്താവളങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായാണ് കുടുംബശ്രീയുടെ കഫേ കോര്‍ണര്‍ തുടങ്ങിയത്. കഫേ കോര്‍ണറില്‍ നിന്ന് യാത്രക്കാര്‍ക്ക് ന്യായവിലയില്‍ ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കും. കുന്നുകര, ചൂര്‍ണിക്കര പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്കാണ് കഫേ കോര്ണറിന്റെ ചുമതല. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന് കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനി, അസിസ്റ്റന്റ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍മാരായ ടി.എം റജീന, കെ. വിജയം, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പി.ആര്. അരുണ്‍, പി.എ. അജിത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: