നെടുമ്പാശേരി: കൊറോണ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി പോയ 3450 പേര് വന്ദേ ഭാരത് പദ്ധതി പ്രകാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടില്‍ എത്തി. ദുബായി, ദോഹ, അബുദാബി, മസ്ക്കറ്റ്, പാരീസ്, കുവൈറ്റ്, ഖാസല്‍ ഖൈമ, ഉക്രൈന്, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികളെയാണ് വിവിധ വിമാനങ്ങളിലായി കൊണ്ടുവന്നത്.
എയര്‍ അറേബ്യ, ഫ്ളൈ ദുബായി, അസൂര്‍ എയര്‍ലൈന്‍സ്, സ്പൈസ്ജെറ്റ്, ജസീറ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, ഇത്തിഹാദ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, എമൈററ്റ്സ് എയര്‍ലൈന്‍സ്, ഗോ എയര്‍ എയര്‍ലൈന്‍സ്, എന്നി എയര്‍ലൈനുകളുടെ വിമാനങ്ങളിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുവാന്‍ സര്‍വീസുകള്‍ നടത്തിയത്. ആഭ്യന്തര സെക്ടറില്‍ 24 വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയും അത്ര തന്നെ വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്തു.
898 യാത്രക്കാര്‍ ആഭ്യന്തര സെക്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് 978 പേര് ഇവിടെ നിന്ന് പുറപ്പെട്ടു. 16 വിമാനങ്ങളിലായി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 2,880 പ്രവാസികള്‍ ഇന്ന് നാട്ടിലെത്തും. ലണ്ടന്‍, ഷാര്‍ജ, ബാസല്‍ ഖൈമ , കൊളോബോ, മസ്ക്കറ്റ്, അബുദാബി, ദോഹ, ദുബായി, ബഹ്റിന്, ദമാം എന്നിവിടങ്ങളിര് നിന്നാണ് വിമാനത്താവളം വഴി നാട്ടിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: