തിരുവനന്തപുരം: നഗരത്തില്‍ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ പുരസ്ക്കാരം നല്കി ആദരിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നവജീവന്‍ 2020 പരിപാടിയുടെ ഭാഗമായി സിറ്റി പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോവളം എസ്എച്ച്ഒ അനില്‍കുമാര്‍ പി., കോവളം എസ്ഐ രതീഷ് ജെ.എസ്., സിപിഒമാരായ ഷിജു (കോവളം പോലീസ് സ്റ്റേഷന്), രഞ്ജിത് എം.സി.(ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ടീം), അരുണ്‍കുമാര്‍ പി. (തിരുവല്ലം പോലീസ് സ്റ്റേഷന്) എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ‘ആന്റി നാര്‍ക്കോട്ടിക് പോലീസ് വാരിയേഴ്സ്’ പുരസ്കാരം നല്കി.
നവജീവന്‍ 2020 പരിപാടിയുടെ ഭാഗമായി സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലുമുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരവും ഉപന്യാസ മത്സരവും നടത്തി. പൂന്തുറ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സിറ്റി പോലീസ് കമ്മീഷണര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിസിപി ദിവ്യ വി. ഗോപിനാഥ് ചടങ്ങില്‍ പങ്കെടുത്തു. ബീമാപള്ളി പത്തേക്കര്‍, ബദരിയനഗര്‍, വലിയതുറ എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദയാത്രയും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: