തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ട വികസനപദ്ധതിയായ പള്ളിപ്പുറത്തെ ടെക്നോസിറ്റിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ ചൈന ക്ലേ ഖനനം നടത്താന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായ ആഷാപുര എന്ന മൈനിങ്ങ് കമ്പനി നല്കിയ അപേക്ഷ അക്കാലത്ത് തന്നെ എതിര്‍പ്പുകള്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു.
അതാണ് ഇപ്പോള്‍ താപ്പര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടി പിണറായി വിജയന് സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. സിപിഎം നേതാവ് ചെയര്‍മാനായ കെംഡെല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ മുന്‍ നിര്‍ത്തിയാണ് നീക്കം.പമ്പയിലെയും കണ്ണൂരിലെയും മണല്‍വാരലിന് നേതൃത്വം നല്കിയ അതേ കമ്പനിയാണ് ടെക്നോസിറ്റിയിലുമെത്തിയത്.
മംഗലപുരം പഞ്ചായത്തില്‍ ഖനനം നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് പള്ളിപ്പുറത്തെ ഖനന നീക്കം.
സുപ്രീംകോടതിവിധി കാരണം മൈനിങ് നടത്താതെ ഇരിക്കുന്ന താപ്പര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ് കമ്പനിക്ക് ചൈന ക്ലെ ലഭ്യമാക്കാമെന്ന് സിപിഎം നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടികളുടെ കച്ചവടം നടക്കുന്നതിന്റെ ഗുണം പാര്‍ട്ടിക്ക് കിട്ടും.
2013 ല്‍ തന്നെ ടെക്നോ സിറ്റിയുടെ ഭൂമിയില്‍ ഖനനം നടത്തുന്നത് ടെക്നോസിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഐടി ഡിപ്പാര്‍ട്ട്മെന്റും ടെക്നോപാര്‍ക്ക് സീനിയര്‍ മാനേജരും ഇതുസംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മീറ്റിംഗില്‍ അറിയിച്ചതാണ്.
കോടികളുടെ അഴിമതിയാണ് കേരളത്തില്‍ ഖനന മാഫിയ നടത്തുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ഉണ്ടാക്കാന്‍ വേണ്ടി ഏറ്റെടുത്ത സ്ഥലം പോലും കുഴിച്ചു മറിക്കാന്‍ ഖനന മാഫിയ ശ്രമിക്കുന്നു.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ള ചെയ്ത് സ്വകാര്യ കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കാനാണ് സിപിഎം നേതൃത്വത്തില്‍ ശ്രമം നടക്കുന്നത് .
അഴിമതിക്ക് ഇ.പി ജയരാജന് നേതൃത്വം നല്കുന്നു: കെ.സുരേന്ദ്രന്
പള്ളിപ്പുറം ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനം നടത്താന്‍ നേതൃത്വം കൊടുക്കുന്നത് വ്യവസായ മന്ത്രി ഇ.പി ജയരാജനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരളത്തിന്റെ അകത്തും പുറത്തുമുള്ള ഖനന മാഫിയകളുമായി ചേര്‍ന്ന് ശതകോടികളുടെ അഴിമതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഖനനം നടത്തി സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണിത്. പമ്പയിലെയും കണ്ണൂരിലെയും മണല്‍വാരലിന് നേതൃത്വം നല്കിയ അതേ സംഘമാണ് ടെക്നോസിറ്റിയിലുമെത്തിയത്. മംഗലപുരം പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഖനനം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണിത്. വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു പമ്പയില്‍ മണല്‍ നീക്കല്‍ നടന്നത്. കേരളത്തിന്റെ പ്രകൃതി സമ്പത്ത് സി.പി.എം കൊള്ളയടിക്കുകയാണ്. പള്ളിപ്പുറത്തെ ഒരുതരി മണ്ണുപോലും നഷ്ടപ്പെടാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് മുന്നറിയിപ്പു നല്കി.
ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന ട്രെഷറര്‍ ജെ.ആര് പദ്മകുമാര്‍, ജില്ലാ സെക്രട്ടറിമാരായ എം.ബാലമുരളി, എസ്.ജയചന്ദ്രന്, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ഉദയകുമാര്‍, വി.പി മുരളീകൃഷ്ണന്,ചിറയന്‍കീഴ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദീപ സുരേഷ്, ഭുവനചന്ദ്രന് നായര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിലോചന കുറുപ്പ്, മുന്‍ സംസ്ഥാന സമിതി അംഗം തോന്നക്കല്‍ രവി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: