കൊല്ലം: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ്. 2014-ല്‍ പത്താം ശമ്പള കമ്മീഷന് നിര്‍ണയിച്ച ശമ്പളം ഇപ്പോള്‍ വെട്ടിക്കുറയ്ക്കുന്നത് ജീവനക്കാര്‍ക്കു നേരെ ഇടത് സര്‍ക്കാര്‍ നടത്തുന്നവെല്ലുവിളികളുടെ തുര്‍ച്ചയാണെന്നും എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ് ആരോപിച്ചു.
വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ എന്‍ജിഒ സംഘ് കൊട്ടാരക്കര സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണം, ഡിഎ കുടിശ്ശിക, ലീവ് സറണ്ടര്‍, ജീവനക്കാരുടെ രണ്ടു മാസത്തെ ശമ്പളം, ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പങ്കാളിത്ത പെന്ഷന് പദ്ധതിയിലുള്പെട്ടവരുടെ കുടുംബപെന്ഷന് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണം സര്‍വീസ് മേഖലയുടെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമരത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്, ആര്. പ്രദീപ്കുമാര്‍, പി. മനേഷ് ബാബു, രഞ്ജിത്ത് കുമാര്‍, ആര്. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലും നടന്ന പ്രതിഷേധ പരിപാടികളെ ജില്ലാ-സംസ്ഥാന നേതാക്കന്മാര് അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: