വെള്ളിയാമറ്റം: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ ഇളംദേശത്തുള്ള പൊതു ശ്മശാനമായ വിഹായസ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് വെള്ളിയാമറ്റം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇതിനു പുറമെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു. ബിഎംഎസ് സംസ്ഥാന സമിതിയംഗം കെ. ജയന് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് വെള്ളിയാമറ്റം പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജുറാം, നിര്‍മാണതൊഴിലാളി സംഘം ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഇ.ജെ. സണ്ണി, ബിഎംഎസ് ഇടുക്കി ജില്ല സമിതിയംഗം അനില്‍ കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: