കണ്ണൂർ: ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ തെക്കുമ്പാട് ദ്വീപ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തെക്കുമ്പാട് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം നടന്നു .
അത്യപൂര്‍വ്വമായ ദേവക്കൂത്ത് ഉള്‍പ്പടെ നടക്കുന്ന തെക്കുമ്പാട് ദ്വീപിന്റെ ടൂറിസം സാധ്യതകള്‍ വിശാലമാണ്. 4.7 കോടി രൂപയുടേതാണ് പദ്ധതി. തെക്കുമ്പാട് ബോട്ട് ജെട്ടിയില്‍ നിന്നും കൂലോത്തേക്ക് രണ്ടര കിലോമീറ്റര്‍ നടപ്പാത, 2.89 കോടി ചിലവില്‍ നിലവിലെ ബോട്ടുജെട്ടിക്ക് പകരം വലിയ ബോട്ട് ടെര്‍മിനല്‍, മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രല്‍, അഴീക്കല്‍, മടക്കര എന്നിവിടങ്ങളില്‍ മൂന്നു ചെറിയ ബോട്ട് ടെര്‍മിനല്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. തെക്കുമ്പാട് കൂലോം റോഡ് എം എല്‍ എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുന്നതിന്റെ നടപടികളും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും കൂടിയാണ് മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ബോട്ട് ടെര്‍മിനലിന്റെ പ്രവൃത്തി നടത്തുന്നതിന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിനെയും മറ്റു അനുബന്ധ നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി കെ ഇ എല്‍ നെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ബോട്ട് ടെര്‍മിനലിന് 2.89 കോടി, 2.5 കിലോമീറ്ററില്‍ പുഴയോര നടപ്പാതയ്‌ക്കും സൈക്കിള്‍ ട്രാക്കിനുമായി 1.51 കോടി തെയ്യത്തിന്റെ ഐതിഹ്യവും ചരിത്രവും വിവരിക്കുന്ന മഡ് വാള്‍ മ്യൂസിയത്തിന് 5.66 ലക്ഷം, തെയ്യം പെര്‍ഫോര്‍മിംഗ് യാര്‍ഡ് 1.16 കോടി, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ 44.13 ലക്ഷം, കരകൗശലനിര്‍മ്മാണങ്ങള്‍ക്കും വില്പനയ്‌ക്കുമായി ആര്‍ട്ടിസന്‍സ് ആലയ്‌ക്കും ഓര്‍ഗാനിക് കിയോസ്‌കിനുമായി 38.49 ലക്ഷം, ടോയ്‌ലറ്റ് ബ്ലോക്കിനായി 22.67 ലക്ഷം, പാര്‍ക്കിംഗ് യാര്‍ഡിന് വേണ്ടി 40 ലക്ഷം തുടങ്ങിയ ഘടകങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. സോളാര്‍ വിളക്കുകള്‍, മഴക്കുഴി, പ്ലാസ്റ്റിക് കളക്ഷന്‍ പോയിന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്.
മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രല്‍, അഴീക്കല്‍, മടക്കര എന്നിവിടങ്ങളില്‍ മൂന്നു ചെറിയ ബോട്ട് ടെര്‍മിനല്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. തെക്കുമ്പാട് കൂലോം റോഡ് എം എല്‍ എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുന്നതിന്റെ നടപടികളും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും കൂടിയാണ് മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: