വടകര: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ. രാജന് ഉള്‍പ്പെടെയുള്ളവരെ സിപിഎം അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് അരൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനവും കൂട്ടായ്മയും നടത്തി. സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. അക്രമം നടത്തിയതിന് പുറമെ നുണക്കഥകള്‍ പ്രചരിപ്പിച്ച് സത്യത്തെ മറക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അക്രമികളെ നിലയ്ക്ക് നിര്‍ത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടക്ക്മീത്തല് നിന്നാരംഭിച്ച പ്രകടനം അരൂര്‍ കോട്ട് മുക്കില്‍ സമാപിച്ചു. പ്രതിഷേധ സംഗമത്തില്‍ ടി.കെ. പ്രഭാകരന്, രാജീവന് മൈയിലിയോട്ട്, രാജേഷ് പെരുമുണ്ടച്ചേരി, ഒ.പി. മഹേഷ്, ടി.വി. ഭരതന്, എം.കെ. രജീഷ്, ബാബു സി. അരൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഷിബിന്‍ വില്ലാട്ട്, സജീവന് പുറമേരി, ഇ. ബാബു, പി.കെ. പ്രിബേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: