കഴക്കൂട്ടം: കൊറോണ കാലത്ത് സര്‍ക്കാര്‍ എല്ലാത്തരത്തിലും ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് അഭിപ്രായപ്പെട്ടു. വിദേശ മലയാളികളോടുള്ള സര്‍ക്കാര്‍ സമീപനം അംഗീകരിക്കാനാകില്ല. മണ്ടത്തരം പറഞ്ഞ് മലയാളികളെ ലോകത്തിന് മുന്നില്‍ ഇളിഭ്യരാക്കരുത്. പ്രവാസികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് അപ്രായോഗ്യമാണ്. ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വെങ്ങാനൂര്‍ സതീഷ് ആവശ്യപ്പെട്ടു. കൊറോണ കാലഘട്ടത്തിലെ സര്‍ക്കാര്‍ കൊളളയ്ക്കെതിരെ ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്.എസ്. രാജീവ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിമാരായ പാങ്ങപ്പാറ രാജീവ്, സജിത്ത്, സിനിചന്ദ്രന്, മണ്ഡലം നേതാക്കളായ ചെറുവയ്ക്കല്‍ ജയന്, ശ്രീകാര്യം സന്തോഷ്, മണികണ്ഠന്, ജ്യോതി, രമ, ബിന്ദു, ശ്രീദേവി, ബാബു, പ്രസാദ്, വെഞ്ചാവോട് ഉദയന്‍, കഴക്കൂട്ടം ശ്രീകുമാര്‍, കഴക്കൂട്ടം അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: