കോട്ടയം: മലയാള മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ്, 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി പമ്പ് ഹൗസ് സ്ഥാപിച്ചു. വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര് ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസിയായ പഴൂര്‍ അന്‍ഡ്രൂസ് ജോര്‍ജ്ജ് നല്കിയ വിവരാവകാശ അപേക്ഷയില്‍ വിജയപുരം വില്ലേജ് നല്കിയ വിവരാവകാശ രേഖയിലും വിജയപുരം ഗ്രാമപഞ്ചായത്ത് ബിഒന്ന്-1501-ാം നമ്പര്‍ വിവരാവകാശ രേഖയിലും, ബി നാല് 10751-ാം നമ്പര്‍ വിവരാവകാശ രേഖയിലും പറയുന്നത് എംആര്‍എഫ് പമ്പ് ഹൗസ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ്. വടവാതൂര്‍ ശാസ്താകടവിന് സമീപമാണ് എംആര്‍എഫ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത്
കയ്യേറുക മാത്രമല്ല എംആര്‍എഫിന്റെ ഭൂമി എന്ന ബോര്‍ഡും കമ്പനി സ്ഥാപിച്ചു. മീനന്തറയാറിന് സമീപമാണ് കയ്യേറ്റം. ഈ പമ്പ് ഹൗസില്‍ നിന്നാണ് എംആര്‍എഫ് ദിവസവും ലക്ഷകണക്കിന് ജലം ഊറ്റുന്നത്. പമ്പ് ഹൗസിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയെങ്കിലും അതിന്റെ രേഖകള്‍ ഒന്നുമില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. സമീപവാസികളായ ചിലര്‍ എംആര്‍എഫിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി.
ഈ പരാതിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എഫ്ഒന്ന് 12472/2018 -ാം നമ്പര്‍ മറുപടിയില്‍ ഈ വസ്തു എംആര്‍എഫ് കയ്യേറി ബോര്‍ഡും പമ്പ് ഹൗസും സ്ഥാപിച്ചതാണെന്നും അത് ഒഴിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും പറയുന്നു. വി.എസ്.അച്ച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ കയ്യേറ്റ ഭൂമിയില്‍ എംആര്‍എഫ് ബോര്‍ഡ് സ്ഥാപിച്ചത്. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകനും വി.എസ് അച്ച്യുതാനന്ദന്റെ സഹപ്രവര്‍ത്തകനുമായിരുന്ന സമീപവാസി ഇതിനെതിരെ റവന്യു വകുപ്പില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ഇതേതുടര്‍ന്ന് അദ്ദേഹം വി.എസ്. അച്ച്യുതാനന്ദന്റെ ഓഫീസില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടു. പരാതി പറഞ്ഞ പിറ്റേദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബോര്‍ഡ് നീക്കം ചെയ്തു. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി അലയുമ്പോഴാണ് വന്‍കിട കോര്‍പ്പറേറ്റായ എംആര്‍എഫിന്റെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം. കയ്യേറ്റത്തിനെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധം ഉണ്ടെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: