തിരുവനന്തപുരം:തൊഴിലിടങ്ങളുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ഹാരിസണ്‍സണ്‍സ് മലയാളം ലിമിറ്റഡ് നാലാം സ്ഥാനത്ത്.
ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ ആര്‍പിജി ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) ഇന്ത്യയില്‍ മികച്ച തൊഴിലിടമുള്ള ആദ്യത്തെ അഞ്ച് കമ്പനികളില്‍ ഉള്‍പ്പെട്ടു. ഒന്നാമത്തെ എസ്ബിയു-ബി പ്ലാന്റേഷന്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ കമ്പനിയാണ്.
ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ® ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതമായ തൊഴിലിട സംസ്‌കാരത്തിന്റെ വികാസത്തിലൂടെ മികച്ച തൊഴിലിടങ്ങള്‍ തിരിച്ചറിയാനും സൃഷ്ടിക്കാനും നിലനിര്‍ത്താനും സ്ഥാപനങ്ങളെ സഹായിക്കുന്ന ആഗോള ഗവേഷണ, കണ്‍സള്‍ട്ടിങ്ങ്, പരിശീലന സ്ഥാപനമാണ്. ആറ് ഭൂഖണ്ഡങ്ങളിലായി 45 രാജ്യങ്ങളിലെ ബിസിനസുകള്‍, ലാഭേതര ഗവണ്‍മെന്റ് ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇവര്‍ സേവനം നല്‍കുന്നു. 2020 ലെ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് 800 ഓളം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലിട സംസ്‌കാരങ്ങളുടെ പഠനത്തിലൊന്നായി ഇതിനെ മാറ്റി.
‘ മികച്ച ജോലിസ്ഥലം സൃഷ്ടിക്കുന്നതിനുള്ള താക്കോല്‍ എന്ന് പറയുന്നത് ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍, പദ്ധതികള്‍, നടപടികള്‍ എന്നിവയല്ല, പകരം തൊഴിലിടങ്ങളില്‍ ഉന്നത നിലവാരമുള്ള ബന്ധങ്ങള്‍- വിശ്വാസത്തിലും അഭിമാനത്തിലും സൗഹൃദത്തിലുമുള്ള ബന്ധങ്ങള്‍- കെട്ടിപ്പടുക്കുകയാണ് ‘ – എച്ച്എംഎല്‍- എസ്ബിയു ബി ആജീവനാന്ത ഡയറക്ടറുമായ ചെറിയാന്‍ എം. ജോര്‍ജ്ജ് പറഞ്ഞു.
ഉന്നത ഗുണനിലവാരമുള്ള തേയിലയും റബ്ബറും ഉത്പാദിപ്പിക്കുന്നതില്‍ ഹാരിസണ്‍സ് മലയാളത്തിന് നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട്. പ്ലാന്റേഷന്‍ ബിസിനസില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതില്‍ എച്ച്എംഎല്‍ എല്ലായെപ്പോഴും മുന്‍പന്തിയിലാണ്.. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും വന്യജീവികളെ സംരക്ഷണവും ധാര്‍മ്മിക, കാര്‍ഷിക, നിര്‍മ്മാണവും ആളുകളുടെ രീതിയും മികച്ച രീതിയില്‍ പാലിക്കുന്നതുമായ കമ്പനികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കേഷനുകളാണ് ട്രസ്റ്റ് ടീയും ഹാരിസണിനു ലഭിച്ചു
വയനാട്ടിലെ ആച്ചൂര്‍ ടീ ഫാക്ടറിയുടെ മികവാര്‍ന്ന പ്രവര്‍ത്തനം കേരളാ ഗവണ്‍മെന്റിന്റെ ഫാക്ടറി ആന്‍ഡ് ബോയിലര്‍ വകുപ്പ് നല്‍കുന്ന അഭിമാനകരമായ സുരക്ഷാ അവാര്‍ഡിന് ഹാരിസണിനെ അര്‍ഹമാക്കി. അഭിമാനകരമായ ദ ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡില്‍ സിടിസി, ഓര്‍ത്തഡോക്‌സ് തേയില വിഭാഗത്തില്‍ എച്ച്എംഎല്ലിന്റെ തേയില തുടര്‍ച്ചയായി അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാറുണ്ട്.
ഒരു ടീം എന്ന നിലയില്‍ എച്ച്എംഎല്ലിന്റെ ഈ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്, ഒപ്പം ഒരുമിച്ച് നിന്നാല്‍ സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് എച്ച്ആര്‍ മേധാവി എന്‍.എസ് വിനോദ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: