കോഴിക്കോട്: സംശുദ്ധ പ്രവര്‍ത്തനത്തിലൂടെ മാതൃകയായ മുന്‍ മേയറും ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവുമായ അഡ്വ. യു.ടി.രാജന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി.
ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ട് സഹകരണ ആശുപ്രതിയിലായിരുന്നു ഈ ജനകീയ നേതാവിന്റെ അന്ത്യം. കോണ്‍ഗ്രസ്സിലൂടെ പൊതു പ്രവര്‍ത്തനത്തില്‍ വന്ന യു.ടി.രാജന് നരേന്ദ്രമോദി സര്‍ക്കാറിന്റെയും ദേശീയ തലത്തില്‍ ബിജെപിയുടെ നയ സമീപനങ്ങളിലും ആകൃഷ്ടനായി ബിജെപിയില്‍ ചേരുകയായിരുന്നു. കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറാനുള്ള മുന്നൊരുക്കത്തിനിടയിലാണ് മുന്‍ മേയറുടെ ആകസ്മികമായ അന്ത്യം. മകന് തിഥിന്‍ രാജിന്റെ മരണം രാജനെ ഏറെ ഉലച്ചിരുന്നു. മകന്റെ സ്മരണ നിലനിര്‍ത്താന്‍ സാമൂഹ്യ സേവന പദ്ധതികളുമായി തിഥിന്‍ രാജ് ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചിരുന്നു. നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റിന്റെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ നടന്നിരുന്നു.
സമൂഹത്തിന്റെ നാനാതുറയിലുള്ളവരാണ് ഇന്നലെ രാജന്റെ എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രന്, എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പി.ടി.എ.റഹീം,ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാല ന്‍കുട്ടി മാസ്റ്റര്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ പി.മോഹനന്, അഡ്വ. കെ.പി.പ്രകാശ് ബാബു, പി. രഘുനാഥ്, ടി.വി. ഉണ്ണികൃഷ്ണന്, പി.ജിജേന്ദ്രന്‍, അഡ്വ. വി.കെ. സജീവന്, പ്രൊഫ. ജോബ് കാട്ടൂര്‍, മുക്കം മുഹമ്മദ്, പി.ടി.ആസാദ്, പി.ടി.അബ്ദുള്‍ ലത്തീഫ്, കൗണ്‍സിലര്‍ മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി. എം.കെ രാഘവന് എ.പി, ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്നിവര്‍ക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു.
അഭിഭാഷക പരിഷത്തിന് വേണ്ടി സംസ്ഥാന സെക്രട്ടറി അഡ്വ. എ.പ്രദീഷ്, അഡ്വ. പി.കെ. ശ്രീകുമാര്‍, അഡ്വ.എ.ജി. മോഹര്‍ലാല്‍, അഡ്വ. അനിരുദ്ധന് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
കോര്പറേഷന് ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മാവൂര്‍ റോഡിലെ വാതകശ്മശാനത്തില്‍ സംസ്കാരം നടത്തി. വാതകശ്മശാനത്തിലെ ആദ്യശവസംസ്കാരമായിരുന്നു മുന്‍ നഗരപിതാവിന്റേത്.
കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. മുന്‍ മേയറോടുള്ള ആദരസൂചകമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം കോര്പറേഷന് ഓഫീസിന് അവധി നല്കി. ടോഗോര്‍ ഹാളില്‍ നടന്ന സര്‍വകകക്ഷി അനുശോചനയോഗത്തില്‍ മുന്‍മേയര്‍മാരായ സി.ജെ. റോബിന്, ഒ. രാജഗോപാല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ. വി.കെ. സജീവന് അഡ്വ.എം.രാജന്, ടി.വി ബാലന്, സി.പി.ഹമീദ്,പി.എം.സുരേഷ് ബാബു, എം.പി.സൂര്യനാരായണന്, സി.അബ്ദുറഹിമാന്, പി.കിഷന്‍ചന്ദ്, കെ.എസ്. രാജഗോപാല്‍, എടത്തൊടി രാധാകൃഷ്ണന്, തുടങ്ങിയവര്‍ സംസാരിച്ചു
മുന്‍ കോഴിക്കോട് മേയറും, ബിജെപി മുന്‍ സംസ്ഥാന സമിതിയംഗവുമായ അഡ്വ.യു.ടി. രാജന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അനുശോചിച്ചു. മനുഷ്യനേയും,പ്രകൃതിയേയും സ്നേഹിച്ച കാപട്യമില്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്ന് പ്രമേയത്തിലൂടെ അനുസ്മരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വീ.കെ.സജീവന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: