ഉദുമ: മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാമത്തെ വീടും പുതുക്കി പണിത് ബിജെപി പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. ഉദുമ പഞ്ചായത്തിലെ ബേക്കലം തമ്പുരാന് വളപ്പില്‍ രണ്ട് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന വീടാണ് പുതുക്കി പണിതത്. കൃഷ്ണനും പ്രേമയും കുട്ടികളും ശോഭയും അജിത്തും മക്കളും താമസിക്കുന്ന ചോര്‍ന്നൊലിക്കുന്ന വീടാണ് പുതുക്കിപണിത് കൊടുത്തത്.
മത്സ്യബന്ധനം നടത്തിയാണ് കൃഷ്ണനും അജിത്തും കുടുംബം നോക്കുന്നത്. പലതവണ പഞ്ചായത്ത് അധികൃതരോട് വീട് പുതുക്കി നല്‍കുകയോ അല്ലെങ്കില്‍ പുതിയത് നിര്‍മ്മിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല. ഈ കുടുംബങ്ങളുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ വീട് പുതുക്കി പണിതത്.
ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടേയും ബര്‍ദുബായ് റൂം ബോയ്സിന്റെയും ദുബായിലുള്ള പ്രവര്‍ത്തകരുടേയും പരിവാര്‍ പാലക്കുന്നിലെ അംഗങ്ങളുടെയും സഹായത്തോട് കൂടിയാണ് വീട് പുതുക്കി പണിത് കൊടുത്തത്. പ്രവൃത്തിയുടെ ഉദ്ഘാടനം ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക് പ്രസാദ് നിര്‍വ്വഹിച്ചു.
ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന് കോട്ടിക്കുളം, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലോകേഷ് ബട്ടത്തൂര്‍, ഉദുമ പഞ്ചായത്ത് കമ്മറ്റി അംഗം ഷാജി, ബേക്കല്‍ ബൂത്ത് ഇന്‍ ചാര്‍ജ് അനൂപ് കണ്ണന്, കോട്ടിക്കുളം ബൂത്ത് കോര്‍ കണ്‍വീനര്‍ ബാബു സി, സന്തോഷ്, ഷിജി, ശശി, രവി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: