കോഴിക്കോട്: മലബാര്‍ ഡവലപ്മെന്റ് ഫോറം (എംഡിഎഫ്)രണ്ടായി പിളര്‍ന്നു. പ്രസിഡന്റായ കെ.എം. ബഷീറിനെ പുറത്താക്കിയതായി പ്രഖ്യാപിച്ച് ഒരു വിഭാഗം വാര്‍ത്താ സമ്മേളനം വിളിച്ചതിനു പിന്നാലെ, അവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്ന അവകാശവാദവുമായി കെ.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗം രംഗത്തെത്തി.
വ്യാജ അവകാശവാദങ്ങള്‍ നടത്തിയും വിവിധ അക്കൗ ണ്ടുകളിലൂടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയും സംഘടനയ്ക്ക് പേരുദോഷമുണ്ടാക്കിയതിനാണ് കെ.എം. ബഷീറിനെ പുറത്താക്കുന്നതെന്ന് പ്രസിഡന്റായി തെരഞ്ഞെ ടുക്കപ്പെട്ട എസ്.എ. അബൂബക്കറും ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന് ഇടക്കുനിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം വീടിന്റെ പേരില്‍ സമാനമായി സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയ ആരോപണങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കുമെന്നും അവര്‍ അറിയിച്ചു. ട്രഷറര്‍ വി.പി. സന്തോഷ് കുമാര്‍, ഒ.കെ. മന്‍സൂര്‍ എന്നിവരും പങ്കെടുത്തു
വാര്‍ത്താസമ്മേളനം വിളിച്ചത് എംഡിഎഫില്‍ നിന്നും മാറ്റിനിര്ത്തിയവരാണെന്നും തന്നെ പുറത്താക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നും കെ.എം. ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫോറത്തിന്റെ രജിസ്്രേടഡ് അംഗങ്ങളോ ഉന്നതാ ധികാര സമിതിയോ അറിയാതെയാണ് തന്നെ പുറത്താക്കാന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
സംഘടനയുമായി ബന്ധപ്പെട്ട ഒരു വ്യക്തി ദുബായിയില്‍ പോയപ്പോള്‍ സംഘടനയുടെ തത്വങ്ങള്‍ക്ക് യോജിക്കാത്ത സാമ്പത്തിക ഇടപാടുകളും ചില സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിനാല്‍ ശിക്ഷാനടപടി നേരിടാനിരിക്കെ അദ്ദേഹവും അദ്ദേഹത്തിന്റെ കൂടെയുള്ളവരും കാട്ടികൂട്ടുന്ന നാടകം മാത്രമാണിതെന്നും കെ.എം. ബഷീര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: