ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് ടെര്മി നല് ഉദ്ഘാടന ചടങ്ങില്‍ 200ല്‍ അധികം പേര് കോവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തതിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
മരണവീടുകളിലും കല്യാണ വീടുകളിലും ആളുകള്‍ കൂടരുതെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ മന്ത്രി പങ്കെടുത്ത പരിപാടിയിലെ ആള്‍ക്കൂട്ടം കരുതി കൂട്ടിയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ്.
ആള്‍ക്കൂട്ടം കാരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കാന്‍ നില്‍ക്കാതെ മന്ത്രിക്ക് ഇറങ്ങിപ്പോകേണ്ടി വന്നു. അഞ്ചാള് മാത്രം സമരം ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനെതിരെ കേസ്സെടുക്കുന്ന പോലീസ് ബസ് ടെര്‍മിനല്‍ ഉദ്ഘാടന പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസ്സെടുക്കണമെന്നും മണ് ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ആവശ്യപ്പെട്ടു.
ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാന്റ് ഉദ്ഘാടനചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്ക ണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചെയര്മാന് ഹമീദ് ഹാജിയും കണ്‍വീനര്‍ സി. രാജനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: