കോഴിക്കോട്: ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പേര് ഖത്തറില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും വന്നവരാണ്. നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര് ഇന്നലെ രോഗമുക്തരായി.
വില്യാപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണി (30)- ജൂണ്‍ 19 ന് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. ടാക്സിയില്‍ വീട്ടിലെത്തിയ ശേഷം രോഗലക്ഷണങ്ങളെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നരിപ്പറ്റ സ്വദേശി (25) ജൂണ്‍ 15 ന് ഖത്തറില്‍ നിന്നു വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
കായക്കൊടി സ്വദേശി (49) ജൂണ്‍ 10 നാണ് സൗദിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തിയത്. ടാക്സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു.
ഒളവണ്ണ സ്വദേശികളായ ദമ്പതികള്‍ (60, 54 വയസ്സ്)- ജൂണ്‍ 16 ന് ഖത്തറില്‍ നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തി. പ്രൈവറ്റ് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
ഒളവണ്ണ സ്വദേശി (10 ), കായണ്ണ സ്വദേശിനി (34), പാലേരി സ്വദേശി (9), ചാലിയം സ്വദേശി (30), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി (2 ), കൊടുവള്ളി സ്വദേശിനി (1), കൊടുവളളി സ്വദേശിനി (25). കണ്ണൂരില്‍ ചികിത്സയിലായിരുന്ന വളയം സ്വദേശി (24) എന്നിവര്‍ രോഗമുക്തരായി.
ഇന്നലെ പുതുതായി വന്ന 880 പേര് ഉള്‍പ്പെടെ 14809 പേര് നിരീക്ഷണത്തിലാണ്. ഇതിനകം 42367 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: