Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിമുരളീരവം

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 23, 2020, 03:00 am IST
in Samskriti

യോഗാത്മക കവികളും പ്രസിദ്ധിപെറ്റ ആത്മീയാചാര്യന്മാരുമാണ് ആത്മീയ നവോത്ഥാനത്തിന്റെ ഭാഗമായ വിവിധ ഭക്തി സമ്പ്രദായങ്ങള്‍ ആവിഷ്‌ക്കരിക്കാനും സമൂഹത്തെ പ്രബുദ്ധമാക്കാനും ഉണര്‍ന്നു നിന്നത്. ഭക്തിസമ്പ്രദായം വിഭിന്ന മാര്‍ഗങ്ങളേയും ദര്‍ശന മാര്‍ഗങ്ങളേയും മുന്‍നിര്‍ത്തി കര്‍മപഥത്തില്‍ ചരിക്കുകയായിരുന്നെങ്കിലും ഈ പരിവര്‍ത്തന കാഹളങ്ങളുടെ മഹാലക്ഷ്യം ഏകമായിരുന്നു. കാലതമസ്സില്‍ നിന്നുള്ള മോചനം, ധര്‍മസ്‌നേഹ മൂല്യങ്ങളില്‍ നിന്നും ഈശ്വരീയ പ്രത്യയങ്ങളില്‍ നിന്നും ഊര്‍ജം നേടിയ  പുതിയ മനുഷ്യനും നവസമൂഹവുമായിരുന്നു അവരുടെ സ്വപ്‌നം. ആത്മമുക്തിയോടൊപ്പം നാടിന്റെ മോക്ഷസാധ്യതകളും അവര്‍ അറിയുകയും ആരായുകയും കണ്ടെത്തുകയുമായിരുന്നു.  

വ്രജഭൂമിയുടെ സാന്ദ്രനീലിമയില്‍ വിരിഞ്ഞ ‘സഖീസമ്പ്രദായം’ ഇത്തരം ലക്ഷ്യ പ്രമാണങ്ങളുമായി സഞ്ചരിക്കാന്‍ തുടങ്ങി. നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖീപുഷ്പമെന്നു മാത്രം അംഗീകാര മുദ്ര പതിച്ച ഈ ഭക്തി ദൗത്യസംഘം പ്രായോഗിക കര്‍മസരണിയിലൂടെ മൗലികത്വം നേടി അസാധാരണമായ ശ്രേയസ്സും പ്രേയസ്സും ആര്‍ജിക്കുകയായിരുന്നു. ഈ ഈശ്വരീയധാരയുടെ മുഖ്യപ്രണേതാവാണ് സ്വാമി ‘ഹരിദാസ്’. ‘ഹരിദാസീ സമ്പ്രദായം’ എന്നും വിളികൊണ്ട സഖീ സമ്പ്രദായം അതിന്റെ വൃന്ദാവന ദൗത്യത്തിന്റെ വൈഷ്ണവശ്രേണിയില്‍ മധുരസംഗീതം പൊഴിക്കുകയായിരുന്നു. നിജ്മത് സിദ്ധാന്ത് എന്ന ഗ്രന്ഥത്തിലാണ് ഹരിദാസ സ്വാമികളുടെ മിഴിവാര്‍ന്ന ജീവിതചിത്രം തെളിയുന്നത്. മഥുരയും വൃന്ദാവനവും ജയ്‌പൂരിന്റെ ഭാഗമായിരുന്ന കാലം. പ്രശസ്തനായ രാജാ ജയസിംഹനാണ് ഭരണാധിപന്‍. 1512 ലാണ് ജയ്‌പൂര്‍ ഗ്രാമം ഹരിദാസിന് ജന്മം നല്‍കിയത്. ഗംഗാധറും ചിത്രയുമാണ് അച്ഛനമ്മമാര്‍. അദ്ദേഹത്തിന്റെ  പിതാവും ഗുരുവും ആശുധീര്‍ജിയാണെന്ന വാദവുമുണ്ട്. വൃന്ദാവനത്തിന്റെ വിവിധ വൈഷ്ണവ സമ്പ്രദായക്കാരുടെ വൈദിക പ്രമാണങ്ങള്‍ ഹാജരാക്കാന്‍ രാജകല്‍പനയുണ്ടായപ്പോള്‍ നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖയാണ് തങ്ങളെന്ന് ബോധിപ്പിച്ച് ഹരിദാസി സമ്പ്രദായക്കാര്‍ എളുപ്പം അംഗീകാരം നേടുകയായിരുന്നു. പക്ഷേ പില്‍ക്കാലം ശ്രേഷ്ഠകവിയായ ഭഗവത് രസിക് ഈ സമ്പ്രദായം മൗലികമായ ഭക്തിമാര്‍ഗമാണെന്ന് പ്രമാണരേഖകളോടെ വാദിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു.  

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു. ഗുരുനാനാക്കിന്റെ അനുയായി മര്‍ദാനയായിരുന്നു സംഗീതഗുരു. സംഗീതകലയുടെ വിസ്മയ വിദ്യ സ്വായത്തമാക്കിയ ഹരിദാസ് തന്ത്രിവാദ്യമായ കിന്നരിയും സിതാറും താളവാദ്യമായ മൃദംഗവും ദഫും ആത്മാവില്‍ ചാലിച്ചു ചേര്‍ത്തു. രാഗമര്‍മത്തിനുപരി ആ രാഗമര്‍മത്തിന്റെ നറുവീചികള്‍ കേദാര്‍, ഗൗരി, മല്‍ഹാര്‍, ബസന്ത് എന്നീ  പ്രിയ രാഗവൈഭവമായി സാമ്രാജ്യത്തിലുടനീളം കതിര്‍ വീശി നിന്നു. അഭിലാഷം മാനിച്ച് ദര്‍ബാറിലെ മഹാഗായകനായ താന്‍സനെ സ്വാമി ഹരിദാസ് ശിഷ്യനായി സ്വീകരിച്ചു. സംഗീതശാസ്ത്രത്തിന്റെ അതീതാധ്യായങ്ങളാണ് ഗുരുശിഷ്യന് പകര്‍ന്നു നല്‍കിയത്. ഈ മഹാഗായകന്റെ ‘സാധാരണ്‍’, ‘സിദ്ധാന്ത് കെ പദ്’, ‘കേളീമാല്‍’ എന്നീ രചനകള്‍ മധുരഭക്തിയുടെ ഛന്ദോബദ്ധമായ വിഷ്ണുപദങ്ങളാണ്.

രാധാകൃഷ്ണന്മാരുടെ രതിലാസ്യപ്രണയത്തിന്റെ മധുരവിഭൂതിയും ധര്‍മപ്രോജ്വലനവുമാണ് സഖീസമ്പ്രദായത്തിന്റെ മഹാലക്ഷ്യം. ജഗന്നാഥ് ഗോസ്വാമി, വിഠല്‍ ബിപുല്‍, ബിഹാരിന്‍ദാസ് തുടങ്ങി ഈ സമ്പ്രദായത്തിലെ ആത്മീയ ജ്യോതിസ്സുകള്‍ മധുരഭക്തിയുടെ അനന്തനീലിമയില്‍ ജീവിത വിശുദ്ധി നേടുകയായിരുന്നു. യോഗാത്മക സംഗീതത്തിന്റെ നിത്യമുരളികയായ സ്വാമി ഹരിദാസ് കൃഷ്ണപാദം പൂകിയത് അറുപത്തിയേഴാം വയസ്സിലാണെന്നും അതല്ല തൊണ്ണൂറ്റിയഞ്ചാം വയസ്സിലാണെന്നും കണ്ടെത്തുന്ന ഗവേഷകന്മാരുണ്ട്. ആ ഹരിമുരളീരവം ഇന്നും വൃന്ദാവനലീലയുടെ പശ്ചാത്തല സംഗീതികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.