തിരുവനന്തപുരം: ദേശീയ ആരോഗ്യ അതോറിറ്റിയ്ക്ക് കീഴില്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ അവതാളത്തില്‍. റിലയന്‍സുമായുള്ള കരാര്‍ അവസാനിക്കുകയും സര്‍ക്കാര്‍ പ്രീമിയം കുടിശ്ശിക വരുത്തുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ താല്പര്യം കാട്ടാത്തതുമാണ് പ്രശ്നം. അവതാളത്തിലായ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപടി ഒന്നുമില്ല.
പാവങ്ങള്‍ക്ക് ചികിത്സാ സഹായം കിട്ടുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി ആയതിനാല്‍ സംസ്ഥാനത്ത് തുടങ്ങുന്നതില്‍ കേരളം തുടക്കത്തില്‍ അമാന്തം കാണിച്ചിരുന്നു.ശക്തമായ വിമര്‍ശനം ഉണ്ടായതിനെതുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നതിന് നല്‍കിയിട്ടുള്ള പ്രത്യേക പരിഗണനകള്‍ക്കനുസൃതമായി വിവിധ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ‘ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന & കാരുണ്യ സാര്‍വത്രിക ആരോഗ്യസുരക്ഷാ പദ്ധതി’ എന്ന പേരില്‍ ഇന്‍ഷുറന്‍സ് മോഡിലാണ് കേരളത്തില്‍ നടപ്പിലാക്കിയിരുന്നത്. 2018 നവംബര്‍ 2 ന് സംസ്ഥാനം ധാരണാപത്രം ഒപ്പുവച്ചു എന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത് 2019 ഏപ്രില്‍ ഒന്നാം തിയതി മുതലാണ്.
2020 മെയ് 3ന് പുറത്തിറക്കിയ ടെണ്ടര്‍ നോട്ടീസ് പ്രകാരം പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്തൃ കുടുംബങ്ങളുടെ എണ്ണം ആരോഗ്യ യോജനയില്‍ 21,88,035 കാരുണ്യയില്‍ 20,04,572 ഉം അണ്. ഫലപ്രദമായി നടപ്പിലാക്കുന്നതിന സംസ്ഥാന ആരോഗ്യ ഏജന്‍സികളും ഏകോപിപ്പിയ്ക്കുന്നതിനായി ജില്ലാ യൂണിറ്റുകളും രൂപീകയ്ക്കേണ്ടതുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ചിയാക് ആണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് മൂന്ന് മാസം കരാര്‍ നീട്ടി നല്‍കിയിട്ടും ആരോഗ്യസുരക്ഷാ പദ്ധതിയുടെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായി.കരാര്‍പ്രകാരമുള്ള പ്രീമിയം തുക ലഭ്യമാക്കുന്നതില്‍ സംസ്ഥാനം കോടികളുടെ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ആശുപത്രി ബില്ലുകള്‍ മുടങ്ങി.
പദ്ധതിയിലുള്‍പ്പെട്ട സ്വകാര്യ സഹകരണ മേഖലയിലെ മെഡിക്കല്‍ കോളേജുകളുള്‍പ്പടെയുള്ള പല എംപാനല്‍ ആശുപതികളും ലക്ഷങ്ങളുടെ ബാധ്യത കാരണം പദ്ധതിയില്‍ നിന്ന് പിന്മാറും. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളാണ്. റിലയന്‍സുമായുള്ള കരാറുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കേണ്ട ഭാരിച്ച സാമ്പത്തിക ബാധ്യതയ്ക്ക് സര്‍ക്കാരോ ഇന്‍ഷുറന്‍സ് കമ്പനിയോ ഇതുവരെ വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല.
റിലയന്‍സുമായുള്ള സര്‍ക്കാര്‍ ചികിത്സ പരിരക്ഷ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചിട്ടും തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിക്കാത്ത സാഹചര്യമുണ്ടായതും കോടികളുടെ പ്രീമിയം മുടക്കിയ സര്‍ക്കാരിന്റെ മുന്‍കാല നടപടികളും ആശുപതികള്‍ക്ക് നല്‍കേണ്ട ഭാരിച്ച ചികിത്സ ബാധ്യതയുമാണ്.
ഈ സാഹചര്യത്തിലാണ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്ത്യ ഇന്‍ഷുറന്‍സ് ടിപിഎ സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ്് കമ്പനി യുമായായി ധാരണയായി. എന്നാല്‍ അവതാളത്തിലായ ആരോഗ്യ സുരക്ഷാ പദ്ധതിയെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട നടപടികളോ പദ്ധതിയില്‍ ചേര്‍ന്ന എംപാനല്‍ഡ് ആശുപത്രികളുടെ ബാധ്യത തീര്‍ക്കാനോ അടിസ്ഥാന ജനവിഭാഗത്തിന് അര്‍ഹമായ ആരോഗ്യ പരിരക്ഷ ഒരുക്കാനോ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്തെ സംസ്ഥാന ആരോഗ്യ മേഖലയെ ആഴത്തില്‍ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: