കല്‍പ്പറ്റ:വെബിനാര്‍ നടത്തി വയനാട് ജില്ല കിസാന്‍ മോര്‍ച്ച.രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖലക്ക് ഊന്നല്‍ കൊടുക്കുന്ന വിവിധ പദ്ധതികളുടെ രൂപീകരണത്തിന്റെ ഭാഗമായ് വിവിധയിനം കര്‍ഷകരുടെ കൂട്ടായ്മയായ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വെബിനാറുകള്നടത്തി വരുന്നു.വയനാട് ജില്ല വെബിനാര്‍ കിസ്സാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ: ജയസൂര്യ ഉദ്ഘാടനം ചെയ്തു.
വയനാടന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കാപ്പി കര്‍ഷകരുടെ നിരവധി വിഷയങ്ങളില്‍ ശാശ്വത പരിഹാരത്തിനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് കര്‍ഷകമോര്‍ച്ച നേതൃത്വം കൊടുക്കുമെന്നദ്ദേഹം പറഞ്ഞു.വെബിനാറില്‍ കോഫി ബോര്‍ഡ് സീനിയര്‍ ലൈസണ്‍ ഓഫീസര്‍ ലക്ഷ്മണന് കര്‍ഷകര്‍ക്കു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സ് നല്കി. ബി.ജെ.പി ജില്ലാപ്രസിഡണ്ട് സജീ ശങ്കര്‍, കിസ്സാന്‍ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജി ഘോഷ് ,ക്രെ. ടി.വി ബിന്‍, കിസ്സാന്‍ മോര്‍ച്ച ജില്ല പ്രസിഡണ്ട് ആരോടരാമചന്ദ്രന്‍ ,ജന:സെക്രട്ടറി ജി.കെ.മാധവന്, കെ.ശ്രീനിവാസന് തുടങ്ങിയവരും വയനാട്ടിലെ മുഴുവന്‍ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത കാപ്പി കര്‍ഷക പ്രതിനിധികളും കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: