കല്‍പ്പറ്റ:ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് ഭാരതത്തിന്റെ അതിർത്തിയിൽ ഗാൽവൻ താഴ്വരയിൽ ചൈനയുടെ ക്രൂരമായ ആക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ 20 സൈനികർക്ക് ദേശീയ അദ്ധ്യാപക പരിഷത്ത് വയനാട് ജില്ല സമിതി ആദരാഞ്ജലികൾ അർപ്പിച്ചു. പനമരം ടൗണിൽ നടത്തിയ ചടങ്ങിൽ ജവാൻമാരുടെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് ദീപം തെളിച്ചു . ദേശീയ അദ്ധ്യാപക പരിഷത്ത് വയനാട് ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എൻ സി പ്രശാന്ത് സ്വാഗതം പറഞ്ഞു. മധു പുൽപ്പള്ളി അനുസ്മരണ ഭാഷണം നടത്തി. ജില്ലാ സമിതി അംഗങ്ങളായ മധു കണിയാമ്പറ്റ, സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: