കൊല്ലം: ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം ജില്ലയില്‍ ഇന്നലെ 17 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്നും എത്തിയ ഒന്‍പത് പേര് ഉള്‍പ്പടെ 15 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ദല്‍ഹിയില്‍ നിന്നും ഒരാള്‍ മൈസൂരില്‍നിന്നുമാണ് എത്തിയത്.
ആയൂര്‍ ഇട്ടിവ സ്വദേശിനി(30), മകന്(9), ആലപ്പാട് അഴീക്കല്‍ സ്വദേശി(27), ശൂരനാട് വടക്ക് സ്വദേശി(38), പിറവന്തൂര്‍ സ്വദേശി(27), പാരിപ്പള്ളി സ്വദേശിനി(20), കൊറ്റങ്കര തട്ടാര്‍ക്കോണം സ്വദേശി(28), മൈനാഗപ്പള്ളി കടപ്പ സ്വദേശി(25), തേവലക്കര കോയിവിള സ്വദേശി(25), ആശ്രാമം സ്വദേശി(52), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(47), ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി(46), തേവലക്കര കോയിവിള സ്വദേശി(44), തേവലക്കര അരിനല്ലൂര്‍ സ്വദേശി(28), നീïകര പുതുവല്‍ സ്വദേശി(40), പത്തനാപുരം കല്ലുംകടവ് സ്വദേശി(22), പോരുവഴി സ്വദേശി(53) എന്നിവര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
ആയൂര്‍ ഇട്ടിവ സ്വദേശിനിയും മകനും മേയ് 31ന് അബുദബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. പത്തനാപുരം കല്ലുംകടവ് സ്വദേശി ജൂണ്‍ 16ന് ദല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി. പിന്നീട് ആംബുലന്‍സില്‍ ജില്ലയിലെത്തി പത്തനാപുരത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പോരുവഴി സ്വദേശി ഭാര്യയോടൊപ്പം 16ന് മൈസൂരില്‍ നിന്നും കാറില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായി.
കുവൈറ്റില്‍ നിന്നും 11ന് എത്തിയ ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയും 12ന് എത്തിയ ശൂരനാട് നോര്‍ത്ത് സ്വദേശിയും പിറവന്തൂര്‍ സ്വദേശിയും 13നെത്തിയ ചാത്തന്നൂര്‍ കാരംകോട് സ്വദേശിയും 14നെത്തിയ തേവലക്കര കോയിവിള സ്വദേശിയും സ്ഥാപന നിരീക്ഷണത്തിലായിരുന്നു. 11ന് എത്തിയ തേവലക്കര കോയിവിള സ്വദേശി, 12ന് എത്തിയ നീണ്ടകര പുതുവല്‍ സ്വദേശി 16ന് എത്തിയ കൊറ്റങ്കര തട്ടാര്‍കോണം സ്വദേശി, 15ന് എത്തിയ മൈനാഗപ്പള്ളി, കടപ്പ സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
ജൂണ്‍ ഒന്നിന് എത്തിയ പാരിപ്പള്ളി സ്വദേശിനി ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. റഷ്യയില്‍ നിന്നും ജൂണ്‍ ഏഴിന് എത്തിയ ആശ്രാമം സ്വദേശി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ 10ന് മസ്ക്കറ്റില്‍ നിന്നും എത്തിയ തേവലക്കര അരിനല്ലൂര്‍ സ്വദേശിയും ജൂണ്‍ 15ന് എത്തിയ ആലപ്പാട് അഴീക്കല്‍ സ്വദേശിയും ഗൃഹനിരീക്ഷണത്തിലായിരുന്നു.
14 പേര് രോഗമുക്തി നേടി
ജില്ലയില്‍ ഇന്നലെ 14 പേര് കോവിഡ് രോഗമുക്തരായി. ഇവരെല്ലാംóആശുപത്രി വിട്ടു. മേയ് 25ന് കോവിഡ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി തുറയില്മുക്ക് സ്വദേശിനി(23), മേയ് 31ന് കോവിഡ് സ്ഥിരീകരിച്ച കൊട്ടിയം സ്വദേശി(46), മൈനാഗപ്പള്ളി സ്വദേശി(54), തൃക്കോവില്‍വട്ടം സ്വദേശിനി(28), ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച തൃക്കോവില്‍വട്ടം സ്വദേശി(40), ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച ചിതറ സ്വദേശി(22), ഉമ്മന്നൂര്‍ സ്വദേശിനി(27), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി(24), ചവറ തെക്കുംഭാഗം സ്വദേശി(24), പെരിനാട് ഇടവട്ടം സ്വദേശിനി(34), ചിതറ മാങ്കോട് സ്വദേശി(59), ചവറ സ്വദേശി(32), പാരിപ്പള്ളി സ്വദേശി(42), ജൂണ്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ഉമ്മന്നൂര്‍ സ്വദേശിനി(31) എന്നിവരാണ് രോഗമുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: