വടകര: ചരക്ക് വണ്ടിയില്‍ അമിതഭാരം മൂലം റെയില്‍ പാളത്തിന് വിള്ളല്‍. കൊച്ചി ഇരുമ്പനത്തു നിന്നും ഫെര്ട്ടിലൈസറുമായി മൈസൂരിലേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ചക്രം പാളത്തില്‍ ഉരസിയാണ് പാളത്തിനു വിള്ളലുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വടകരയ്ക്കും മാഹിയ്ക്കും ഇടയില്‍ ചോറോട് ഗെയ്റ്റിന് സമീപമാണ് സംഭവം. ട്രെയിനിന്റെ ഗാര്‍ഡ് അപകടം മനസ്സിലാക്കി സിഗ്നല്‍ നല്കി വേഗത കുറച്ച് ട്രെയിന്‍ നിര്‍ത്തിച്ചു.
ഭാരം താങ്ങാനാകാതെയാണ് വീല്‍ പാളത്തില്‍ ഉരസാനിടയായതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ ഡിവിഷന് അധികാരികളുടെ അനുമതിയോടെ 20 കിലോമീറ്റര്‍ വേഗതയില്‍ ഗുഡ്സ് ട്രെയിനിന് യാത്ര തുടരാന്‍ അനുമതി നല്കി. തകര്‍ന്ന പാളം മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.
കൊയിലാണ്ടിയില്‍ നിന്നും എഞ്ചിനീയറിങ് വിഭാഗമെത്തി വൈകീട്ടോടെ പ്രവൃത്തി ആരംഭിച്ചു. മറ്റു ട്രെയിനുകളും 20 കിലോമീറ്റര്‍ വേഗതയിലാണ് പ്രവൃത്തി അവസാനിക്കുന്നത് വരെ സര്‍വ്വീസ് നടത്തുക. ലോക് ഡൗണ്‍ കാരണം മിക്ക ട്രെയിനുകളും നിര്‍ത്തിവെച്ചതിനാല്‍ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: