ചെറുതോണി: ചൈനയ്ക്കെതിരെ പ്രതിഷേധം നടത്തി ബിജെപി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി. ചെറുതോണി ടൗണില്‍ ചൈനയുടെ പതാക കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധ സമരം ബിജെപി ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറി സുരേഷ് എസ്. മീനത്തേരില്‍ ഉദ്ഘാടനം ചെയ്തു.
ലഡാക്കിലെ ഗാല്‍വര്‍ താഴ്വരയില് കഴിഞ്ഞ ദിവസം രാത്രിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുധന് പള്ളിവിളാകത്ത്, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കെ. പാറയില്‍, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. ചന്ദ്രന്, യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അനീഷ്, എസ്ടി മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശോഭരാജ് തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: