കുമളി: കൊറോണ രോഗബാധയുടെ പശ്ചത്തലത്തില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുമളി അതിര്‍ത്തി ചെക്കുപോസ്റ്റ് വഴി ഇതുവരെ കേരളത്തിലെത്തിയത് പതിനേഴായിരത്തോളം ആളുകള്‍. മെയ് നാലാം തീയതി മുതലാണ് ഈ ചെക്ക് പോസ്റ്റ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്നുകൊടുത്തത്.
ഏകദേശം 45 ദിവസത്തിനിടെയാണ് ഇത്രയും പേര്‍ ഇതുവഴി കേരളത്തിലേക്ക് എത്തിയത്. ഇങ്ങനെ വന്നവരില്‍ കേരളത്തില്‍ കാലങ്ങളായി താമസിക്കുന്ന അയല്‍ സംസ്ഥാനക്കാരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് പ്രത്യേക അനുമതി വാങ്ങി കുമളി വഴി ആയിരക്കണക്കിന് പേര്‍ കടന്നു പോയി. രാവിലെ എട്ട് മണി മുതല്‍ രാത്രി അതേ സമയം വരെയാണ് യത്രക്കാര്‍ക്ക് പ്രവേശനാനുമതി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരെ കൂടാതെ പതിനാല് സന്നദ്ധ പ്രവര്‍ത്തകരും യാത്രാ സംഘങ്ങള്‍ക്ക് സൗകര്യക്കളൊരുക്കാന്‍ സഹായിക്കുന്നു. ഇതിനിടെ ഒരാഴ്ചത്തേക്ക് കേരളത്തില്‍ വന്ന് പോകാന്‍ തമിഴ്‌നാനാട് സ്വദേശികള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത് വിവാദമായിരുന്നു. ഈ പ്രത്യേക പാസ് ഉപയോഗിച്ച് മൂന്നുറോളം പേര്‍ ജില്ലയിലെത്തി. ഇവരില്‍ എത്ര പേര്‍ തിരികെ പോയി എന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ലാത്തത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: