എഴുകോണ്‍: കൊറോണ ജാഗ്രതയില്‍ അനാസ്ഥ കാട്ടുന്ന കരീപ്ര പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി പ്രതിഷേധം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ മുന്‍കരുതലുകള്‍ എടുക്കാതെ പഞ്ചായത്ത് ഭരണകൂടം അവഗണിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ സെക്രട്ടറി സി. വിജയകുമാര്‍ പറഞ്ഞു. മതിയായ ക്വാറന്റൈന് സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി കരീപ്ര പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: