പാലക്കാട്: കൊറോണ പ്രതിരോധത്തിനും കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ച തുക ഉപയോഗിക്കാതെ കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് പറയുന്ന മന്ത്രി തോമസ് ഐസക് ഗ്രഹണി പിടിച്ച കുട്ടികളെ പോലെയെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍.
ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍, ദേശീയ കൗണ്‍സില്‍ അംഗം എന്‍.ശിവരാജന്, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, ഷണ്മുഖന് തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ടി. ശങ്കരന്‍കുട്ടി, എം. ലക്ഷ്മണന്, കെ.ജി. പ്രദീപ് കുമാര്‍, എം.കെ. ബിന്ദു, സുമലത മുരളി, സുമതി സുരേഷ്, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: