Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലേ പഠിക്കൂ

അയല്‍പക്ക രാജ്യങ്ങളുമായി തികഞ്ഞ സൗഹൃദം നിലനിര്‍ത്താനാണ് ഇന്ത്യ എക്കാലവും ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ചകളോടെ ചര്‍ച്ചകളും ആശയവിനിമയങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനെയെല്ലാം അട്ടിമറിക്കും വിധം പലപ്പോഴും പെരുമാറിപ്പോന്നത് പാക്കിസ്ഥാനുംചൈനയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
in Editorial

അയല്‍പക്ക രാജ്യങ്ങളുമായി തികഞ്ഞ സൗഹൃദം നിലനിര്‍ത്താനാണ് ഇന്ത്യ എക്കാലവും ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ചകളോടെ ചര്‍ച്ചകളും ആശയവിനിമയങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനെയെല്ലാം അട്ടിമറിക്കും വിധം പലപ്പോഴും പെരുമാറിപ്പോന്നത് പാക്കിസ്ഥാനുംചൈനയും. അവരുടെ പെരുമാറ്റദൂഷ്യം മൂലം വലിയ യുദ്ധങ്ങളിലേക്ക് വരെ നീങ്ങേണ്ടി വന്നു. എന്നിട്ടും മറക്കാനും പൊറുക്കാനും തയ്യാറാകുന്ന പാരമ്പര്യമാണ് നമ്മുടേത്. പലപ്പോഴും ഓര്‍ക്കാപ്പുറത്താണ് ഇരു രാജ്യങ്ങളും നമ്മുടെ അതിര്‍ത്തി മറികടക്കാനും നിയന്ത്രണരേഖയിലും അത് കടന്നും വെടിയുതിര്‍ക്കാനും തയ്യാറായത്. ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും ഈ സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ആറു പതിറ്റാണ്ടായി ചൈന പലപ്പോഴും നമ്മെ ചൊറിഞ്ഞുകൊണ്ടേയിരുന്നു. അത് പാരമ്യത്തിലെത്തിയപ്പോഴാണ് 1962ല്‍ പ്രധാനമന്ത്രി നെഹ്‌റുവും ചൈനീസ് ഭരണാധികാരി ചൗ എന്‍ലായിയും ദീര്‍ഘമായി ചര്‍ച്ച നടത്തി നമ്മള്‍ സഹോദരങ്ങളെന്ന മുദ്രാവാക്യം ലോകത്തിന് നല്‍കിയത്. അതിന്റെ മാറ്റൊലി അടങ്ങും മുമ്പ് ചൈന തെമ്മാടിത്തം കാട്ടി. കശ്മീര്‍ ഹിമാലയന്‍ അതിര്‍ത്തിയിലെ 36,000 ചതുരശ്ര കിലോമീറ്റര്‍ അക്‌സായി ചീന്‍ അതിര്‍ത്തി മാന്തിയതിനാണ് ഈ യുദ്ധം തുടങ്ങിയത്.

കശ്മീരിന്റെ ഭാഗമായ ഈ പ്രദേശത്തിന് ചൈന അവകാശവാദമുന്നയിക്കുകയായിരുന്നു. 1962 ഒക്‌ടോബര്‍ 20ന് ഇതേത്തുടര്‍ന്ന് ഉദ്ഭവിച്ച യുദ്ധം ഒരു മാസം കഴിഞ്ഞ് ചൈന പിന്‍മാറിയപ്പോള്‍ ഏറെ കഷ്ടനഷ്ടങ്ങള്‍ ഇന്ത്യക്കുണ്ടായി. ചൈനയില്‍ പ്രശ്‌നങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കി ശ്രദ്ധ തിരിക്കുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴായി അതിര്‍ത്തി മര്യാദകള്‍ ലംഘിക്കുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകാതിരിന്നിട്ടുണ്ട്. അത് ഒരു സൗകര്യമായെടുക്കുന്നതാണ് കയ്യേറ്റങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. അതിനൊരു ഭംഗം വന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ്. ഡോക്‌ലാമിലെ അനുഭവം മുന്നിലുണ്ട്. എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി റോഡ് നിര്‍മ്മാണം നടത്തിയ ചൈനയ്‌ക്ക് പിന്‍മാറേണ്ടി വന്നത് ഈ ഘട്ടത്തിലാണല്ലോ. അതോടെ പിന്നോട്ട് നീങ്ങിയ ചൈന ഈ ലോക്ഡൗണ്‍ കാലത്താണ് വീണ്ടും മുഷ്‌ക് കാട്ടാന്‍ തുനിഞ്ഞിറങ്ങിയത്. ചതിയിലൂടെ ഇന്ത്യയെ കീഴ്‌പ്പെടുത്താനും സൈനികരെ അപായപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം. ധീരരായ ഇരുപതിലധികം സൈനികര്‍ക്ക് വീരമൃത്യു നല്‍കിയ ചൈനയ്‌ക്കെതിരെ വരമ്പത്ത് കൂലി നല്‍കിക്കഴിഞ്ഞു. പക്ഷേ അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതാന്‍ വയ്യ. ഏതായാലും വാചകമടിയല്ല പ്രവര്‍ത്തിയാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യംആരുടെയും തിട്ടൂരത്തിന് കാത്തിരിക്കേണ്ടതില്ലെന്ന സന്ദേശം നല്‍കിക്കഴിഞ്ഞു.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച രാത്രി മന്ത്രിമാരടങ്ങിയ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയിലേക്ക് ആയുധനീക്കത്തിന് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതോടൊപ്പം നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടുന്നുമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് രാഷ്‌ട്രീയ നേതൃത്വത്തെ പ്രധാനമന്ത്രി ധരിപ്പിക്കും. അതിനപ്പുറം ചില നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജല്‍പ്പനങ്ങള്‍  സൈന്യത്തിന് ആത്മധൈര്യം നല്‍കാനോ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനോ ഒരു തരത്തിലും ഉതകുന്നതേയല്ല. കേന്ദ്രസര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ ദുര്‍ബ്ബലപ്പെടുത്താനാവുമോ എന്ന് നോക്കുന്ന അത്തരക്കാര്‍ക്ക് രാജ്യം ഒന്നടങ്കം ചുട്ട മറുപടി തന്നെ നല്‍കും. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ബ്രിഗേഡ് തലത്തില്‍ ഇരു സേനകളും ബുധനാഴ്ച ചര്‍ച്ച നടത്തുകയുണ്ടായി. കാര്യമായ പുരോഗതിയില്ലെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. പിന്‍മാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോള്‍ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവര്‍ വാദിക്കുന്നത്. ഇരു സേനകളും അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ ശക്തമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗല്‍വാനു പുറമെ ഹോട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റുകളായ 15, 17, പാം

ഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ എന്നിവിടങ്ങളിലും സ്ഥിതി സംഘര്‍ഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ക്കു സേനാനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു യുദ്ധവും രാജ്യത്തിന്റെ പുരോഗതിക്ക് ആശ്വാസം പകരുന്നില്ല. കൊറോണാനന്തരം ഇന്ത്യയിലേക്കെത്തുന്ന നിക്ഷേപം തടയലാണ് ചൈനയുടെ മുഖ്യലക്ഷ്യം. അതറിഞ്ഞ് പെരുമാറാന്‍ ഇന്ത്യക്ക് ഇന്ന് കഴിയും. തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാന്‍പോലും ചൈന ഇതുവരെ തയാറായിട്ടില്ല. കണ്ടതൊന്നും ബോധ്യമാകാതെയാണ് ചൈന പെരുമാറുന്നതെങ്കിലും അവര്‍ കൊണ്ടുതന്നെ പഠിക്കണം.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

ഇന്ത്യ-ചൈന ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍
India

കടന്നു കയറിയ ചൈനക്കാരെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈനികര്‍; ഗല്‍വാനിലെ ജീവത്യാഗത്തിന് മൂന്നു വയസ്

India

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച രാജ്നാഥ് സിങ്

World

2.24 ട്രില്ല്യണ്‍ ഡോളറിലെത്തി ആഗോള സൈനികച്ചെലവ്; റെക്കോര്‍ഡ് വര്‍ധനവില്‍ പിന്നിലായി ശീതയുദ്ധകാലം

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.