ചെന്നൈ: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ശവപ്പെട്ടിയില്‍ ‘പിഎം കെയേര്‍സ്’ എന്ന സ്റ്റിക്കറുണ്ടോയെന്ന് വിമര്‍ശിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഡോക്ടര്‍ വിവാദ കുരുക്കില്‍. സൈനികരുടെ വീരമൃത്യുവില്‍ രാജ്യം വേദനിക്കുമ്പോള്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം വിളിച്ചുപറഞ്ഞ് ട്വീറ്റ് ചെയ്ത ടീം ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെ ടീം മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണ് മധു തോട്ടപ്പിള്ളി.
‘ജവാന്മാരുടെ ശവപ്പെട്ടികളില്‍ പിഎം കെയേര്‍സ് സ്റ്റിക്കറുണ്ടാകുമോ, ഒരു ആകാംക്ഷ’ എന്നായിരുന്നു ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് മധു തോട്ടപ്പിള്ളിലിനെ തള്ളി രംഗത്തെത്തി. ടീമിന്റെ അറിവോടെയല്ല ട്വീറ്റെന്നും അദ്ദേഹത്തെ ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും അറിയിച്ചു. മുന്‍ താരങ്ങളടക്കം പല പ്രമുഖരും ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.
കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: